23 നവംബർ 2011

ഒരു മുല്ലപ്പെരിയാര്‍ കഥ.


ഇന്നത്തെ മനോരമ പത്രം വായിച്ചപ്പോള്‍ ഒന്ന് കരയാന്‍ തോന്നി. പിന്നെ ചിരിച്ചു. നമ്മുടെ ഗതി ഓര്‍ത്തു. കാരണം നമ്മുടെ മുല്ലപ്പെരിയാര്‍ വിഷയം തന്നെ. ഇവിടെ ഒരു കരാര്‍ 999 വര്‍ഷത്തേക്ക് വെള്ളം കേരളം, തമിഴ്നാട്ടിനു കൊടുക്കാം എന്നാണ്. അത് മുല്ലപ്പെരിയറ്റില്‍ നിന്നോ വേറെ ഏതൊക്കെ ആറ്റില്‍ നിന്നാണെങ്കിലും ആവാം. ഇനി ഡാം പൊട്ടിയാലും അവര്‍ക്ക് ഒരു പ്രശ്നവുമില്ല പുതിയത് നമ്മള്‍ നിര്‍മിച്ചു കൊടുക്കണം. അതും നമ്മുടെ ചിലവില്‍. അതാനിപ്പോ കേന്ദ്രസര്‍കാര്‍ പറയുന്നത്. അപ്പൊ 999 വര്‍ഷത്തിനുള്ളില്‍ നമ്മള്‍ എത്ര ഡാം പണിയേണ്ടി വരും എന്ന് ആരെങ്കിലും ചിന്തിച്ചോ? ശരാശരി ഒരു ഡാം എത്ര കാലം നിലനില്‍കും? 999 വര്‍ഷത്തിനുള്ളില്‍ എന്തെല്ലാം സംഭവിക്കാം? ഇനിയെങ്ങാനും ഇവിടെ മഴ കുറഞ്ഞു വെള്ളം ഇല്ലാതെ പോയാല്‍ നമ്മള്‍ നമ്മുടെ ചിലവില്‍ അറബിക്കടലില്‍ നിന്നും കടല്‍ വെള്ളം ശുദ്ധീകരിച്ചു മുല്ലപ്പെരിയാറില്‍ നിരക്കേന്ടിവരും തീര്‍ച്ച. അല്ലെങ്കില്‍ പിന്നെ തമിള്‍നാട്ടില്‍ നിന്നും പച്ചക്കറി കിട്ടാതെ നമ്മള്‍ പട്ടിണി കിടന്നു മരിക്കും.

ഫേസ് ബുക്കില്‍ ഇത്രയേറെ ചര്‍ച്ച ചെയ്തത് കൊണ്ട് എന്തിങ്കിലും ഗുണം നമ്മുടെ നാടിനു ഉണ്ടാവ്വും എന്ന് ആരെങ്കിലും കരുതുണ്ടോ? മുല്ലപ്പെരിയാര്‍ വിഷയം തണുപ്പിക്കാന്‍ പില്‍കാലങ്ങളില്‍ തമിഴ്നാട്‌ അവരുടെ ബജറ്റില്‍ വന്‍തുകകള്‍ പണ്ട് മാറ്റി വെച്ചിരുന്നു, അത് ജാതി മത, രാഷ്ട്രീയ, വ്യെത്യാസമില്ലാത്ത മലയാളികളായ മന്ത്രിമാരെയും ഉദ്യോഗസ്ഥ വൃന്ധ്ങ്ങളെയും തൃപ്തിപ്പെടുത്തുവാന്‍ ആയിരുന്നു പോലും. ഇതൊക്കെ കെട്ടും കണ്ടും മടുത്ത നമ്മുടെ കര്‍ണനയനങ്ങള്‍ ഇനി എന്തും കേള്‍ക്കുവാനും കാണുവാനും തയ്യാറാണ്. തമിഴ്നാട്ടില്‍ ആര് ഭരണത്തില്‍ ഇരുന്നാലും നാടിന്‍റെ ഉന്നമനത്തിന്‍ കാര്യത്തില്‍ അവര്‍ ഒറ്റക്കെട്ടാണ്. ഇവിടെ എന്താണ് നടക്കുന്നത്. കമ്മ്യൂണിസ്റ്റ്‌ എന്തെങ്കിലും കൊണ്ടുവരാന്‍ നോക്കിയാല്‍ അത് കോണ്‍ഗ്രസുകാര്‍ എങ്ങിനെയും മുടക്കാന്‍ നോക്കും. കൊച്ചി മെട്രോക്ക് വേണ്ടി ഇവിടുത്തെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിമാര്‍ പോയപ്പോ കിട്ടിയത് ആട്ടു ആയിരുന്നു, അന്നാല്‍ ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയും പരിവാരങ്ങളും പോയപ്പോള്‍ കിട്ടിയത് താരാട്ടാണ്, തിരിച്ചും അങ്ങിനെയൊക്കെ തന്നെ. ഇത് കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കുമോ എന്തോ!

അപ്പോഴതാ പുതിയ ഒരു സിനിമ വരുന്നു. മുല്ലപ്പെരിയാര്‍ ഡാം പോട്ടുന്നതാണ് കഥ. അത് തമിഴ്നാട്ടില്‍ സിനിമാശാലകളില്‍ കാണിക്കാതിരിക്കാന്‍ കളികള്‍ നടക്കുന്നുണ്ടത്രേ. അത് കണ്ടു പാവം സാധാരണ തമിഴന്റെ മനസ്സ് അലിഞ്ഞുപോയാല്‍ അവര്‍ വെള്ളത്തിന്‌ പിന്നെ എന്ത് ചെയ്യും. ഏതായാലും ഈ സിനിമ (ഡാം 999) എല്ലാ മലയാളിയും കാണണം. നമ്മുടെ നെഞ്ചിലേക്ക് ചുണ്ടിയ പീരങ്കിയുടെ ചൂട് നമ്മള്‍ ഒന്ന് കണ്ടു അറിയണം. സിനിമക്കൊട്ടയില്‍ നിന്ന് ഇറങ്ങുമ്പോഴെങ്കിലും ചോര തിളക്കണം ഞരമ്പുകളില്‍. 





നല്ലെഴുതുകള്‍