01 ഡിസംബർ 2011

കല്യാണതലേന്ന് - ചെറുകഥ

മുല്ലപ്പെരിയാറു പോലെ ഒരു പുഴ എന്‍റെ സ്വദേശത്തും ഉണ്ട്.  കുറ്റിയാടിപ്പുഴ, വയനാടന്‍ കുന്നുകള്‍ക്കിടയില്‍ നിന്നും ഉത്ഭവിച്ചു, പര്‍വതശിഖരങ്ങളെ തലോടി, താഴെക്കൊഴുകിയ ചെറുപുഴയെ രണ്ടു മലചെരുകള്‍ക്കിടയില്‍  തടകെട്ടിയപോലെ ഒരു നിശബ്ദത. നിശബ്ദതയെ ഇഷ്ടപ്പെട്ടിരുന്നോ? കുഞ്ഞോളങ്ങളില്‍ തുമ്പികള്‍ അവയുടെ ചിറകു മുട്ടിക്കുന്നത്‌ എത്രയോ കണ്ടിരിക്കുന്നു. എന്തിനായിരിക്കും? കുട്ടിക്കാലത്ത് പലപ്പോളും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഉദിച്ചിരുന്നു. ഈ തടാകക്കരയില്‍ എത്ര നേരം ഇരുന്നാലും ഉറക്കം വരാറില്ലായിരുന്നു. കാടും കാട്ടാനകുളും പക്ഷി മൃഗാതികളും ഒരു കാലത്ത് തിന്നും കുടിച്ചും വിഹരിച്ച നല്ല കാലം ഇവിടുണ്ടായിരുന്നു. ഇപ്പോള്‍ കാടും നാടുമായി വേര്‍തിരിക്കുന്നതും ഈ നീലതടകമാണ്.  തടാകക്കരയില്‍ ഒരു വള്ളം, അതായിരുന്നു കാട്ടിലേക്കുള്ള വഴിത്താണി. കുട്ടിക്കാലത്ത് ഈ തോണിയില്‍ എവിടെല്ലാം അലഞ്ഞിരിക്കുന്നു. കാട്ടിലെ നല്ല പുളിയന്‍ നാട്ടുമാവിന്‍ രസങ്ങളും, നെല്ലിമരങ്ങള്‍ തേടി കൂട്ടുകാരോടോപ്പമുള്ള യാത്രകളും ഓര്‍ത്തു ഒന്ന് ചിരിച്ചു പോയി. 

അപ്പോളാണ് അമ്മയുടെ ഒരു വിളി "ഡാ നീ എല്ലാവരെയും വിളിച്ചോ ഒന്നും ചെയ്യാതെ ഇവിടെ കുത്തിയിരുന്നോ!" കേട്ടതും പതുക്കെ പുതിയ ആപ്പിള്‍ എടുത്തു നീട്ടി രണ്ടു വര. "ഇനി ആരെ വിളിക്കും?" മനസ്സില്‍ ഓര്‍ത്തു നോക്കി.

രാജേഷിനെ വിളിക്കണം തിരുവോന്ത്രന്‍കാരനെ ഇവിടെ വരെ ഒന്ന് വരുത്തെണല്ലോ! അവനാണെങ്കില്‍ ഈ കൊച്ചി കഴിഞ്ഞാല്‍ കേരളം ഉണ്ടോ എന്ന് പറഞ്ഞു നടക്കണ ഒരു മസ്കുണന്‍. മോഞ്ഞാണന്‍ എന്നും, രാഷ്ട്രീയക്കാരന്‍ ആണെങ്കില്‍ വിളിക്കാം. തിരുവനന്തപുരം ടെകനോപാര്‍കില്‍ അവന്‍റെ കൂടെ ഒന്നുമില്ലേലും ഞാന്‍ 5 വര്‍ഷം ചെരച്ചതല്ലേ? 

ഒരു റിംഗ് മാത്രമേ കേട്ടൂ. "അളിയാ നീ എവിടെയാട ഒരു വെവരോം ഇല്ലല്ലോടാ?" നമ്മടെ കൂടെ നടന്നു ഓന്റെ മലയാളം പതുക്കനെ നന്നാവാന്‍ തുടങ്ങിയതായിരുന്നു. അപ്പോളാണ് ഓടുക്കിലത്തെ ഒരു ഓണ്‍ സൈറ്റ്( ആരോടും പറയല്ലേ: ചോദിച്ചു വാങ്ങിയതായിരുന്നു, തന്നില്ലേ പോകും എന്നൊരു കീച്ച്. അപ്പൊ കിട്ടി വിസയും, ടിക്കറ്റും,1000 ഡോളറും. വണ്ടി വിട്ടോ എന്ന് പറയാതിരുന്നത് മുന്‍ജന്മ ഭാഗ്യം). പിന്നെ രണ്ടുകൊല്ലം അമേരിക്കയിലെ തെരുവോരങ്ങളില്‍ അലഞ്ഞതല്ലാതെ ഒരു കൊണവും കിട്ടിയില്ല. കല്യാണം കഴിക്കാന്‍ പറ്റിയില്ലേന്‍ എന്നാ അമേരിക്കന്‍ മതാമ്മയെ കണ്ടല്ലോ എന്നത് മാത്രം ബാക്കി!

അവനോടു പെട്ടന്ന് കാര്യം പറഞ്ഞു "ഡാ ഒരു ഗുഡ് ന്യൂസ്‌ ഉണ്ടു എന്‍റെ കല്യാണം ഉറപ്പിച്ചു നീ രണ്ടു നാള്‍ മുമ്പ് എത്തണം. ബാച്ചിലേര്‍ പാര്‍ട്ടിക്ക്  നീ ആവണം ലീഡര്‍." എല്ലാം പറഞ്ഞു നിര്‍ത്തിയപ്പോള്‍ പുറകില്‍ അമ്മ. ഒന്നും മിണ്ടിയില്ല. അല്ലെങ്കിലും മിണ്ടിയിട്ടു എന്ത് കാര്യം എന്ന് ചിന്തിച്ചിട്ടുണ്ടാവും. ഇങ്ങിനെ പോയാല്‍ നമ്മള്‍ എന്ത് ചെയ്യും? എല്ലാവരും വെള്ളമടിച്ചു മരിക്കും . അത്ര തന്നെ.    

അന്ന് ഞായറാഴ്ച, രാവിലെ എണീറ്റ്‌ പല്ല് തേച്ചെന്നും വരുത്തി, ഏതോ അലക്കാത്ത ഒരുടുപ്പും ഇട്ടു പള്ളിയിലേക്ക് വെച്ച് പിടിച്ചു. എല്ലാ നല്ലകാര്യത്തിനും ഒന്ന് പ്രാര്‍ത്ഥിക്കുന്നത്‌ ഒന്ന് നല്ലതാ. പള്ളിയില്‍ എല്ലാവരും കുറച്ചു അകന്നു മാറി ഇരുന്നപ്പോ കരുതി, ഒന്ന് കുളിക്ക്യയെങ്കിലും ചെയ്യാരുന്നു. 

അന്നാണ് 'ബാര്‍ ചിലര്‍' പാര്‍ട്ടി വെച്ചത്. രാജേഷ്‌ വടകര കരിവണ്ടിതതാവളത്തില്‍ ഇറങ്ങി പേരാമ്പ്ര ബസ്സില്‍ കയറുന്നതിനു തൊട്ടു മുമ്പ് എന്നെ വിളിച്ചു, "ഡാ ഞാന്‍ ബസ്സില്‍ കയറുവാ, എവിടെയാ ഏറെങ്ങന്ടെ?" ഞാന്‍ പറഞ്ഞു തുടങ്ങിയപ്പോളെക്കും ഉത്തരം കിളിയുടെ വക കിട്ടി. "കീയാനേ കീയു അല്ലെ കേറി കുത്തിരിക്കീ" എനിക്കും ചിരി പൊട്ടി. "എന്തിര്  അപ്പി ഇത്?" അവന്‍റെ സംശയം ജെനൂന്‍ ആണെന്ന് എനിക്ക്  തോന്നി.   

ഞാന്‍ വഴിപറഞ്ഞു കൊടുത്തു. "പേരാമ്പ്ര അങ്ങാടി ഇറങ്ങി സന്തോഷ്‌ പണ്ടിറ്റിന്റെ വീട്ടിലേക്കുള്ള വണ്ടി ഏതാ എന്ന് ചോദിച്ചാല്‍ മതി, കാണിച്ചു തരും. നല്ല തിരക്കുണ്ടാവും പക്ഷെ കൂടുതല്‍ ആള്‍ക്കാര്‍ ഇറങ്ങുന്ന സ്ഥലത്ത് ഇറങ്ങിയാ മതി. അതാ പെരുവണ്ണമൂഴി!" ഏതായാലും അവന്‍ വന്നാല്‍ എന്‍റെ തോലിയുരിക്കും, അതുകൊണ്ടു ഒരു മുന്‍‌കൂര്‍ ജാമ്യം എടുത്തു എന്നേ ഉണ്ടായിരുന്നുള്ളൂ       
        
വൈകിട്ട് ഗ്ലാസ്സുകള്‍ കൂട്ടിമുട്ടി ഔട്ട്‌ ഹൗസില്‍ (ആല എന്നോ പശു തൊഴുത്ത് എന്നൊക്കെയോ പറയാം). കുപ്പികള്‍ കാലിയായി, പെട്ടന്ന് മൊബൈലില്‍ ഒരു മെസ്സേജ് "ഐ അം സ്വപ്ന ഐ വാണ്ട്‌ ടു ടോക്ക് ടു യു നവ്. കാന്‍ ഐ കാള്‍?" എന്താണാവോ അവള്‍ക്കു ഈ നേരത്ത് മൊഴിയാന്‍? രാത്രി 12 മണി. ഏതായാലും രണ്ടു നാള്‍ കഴിഞ്ഞു കല്യാണം കഴിയാന്‍ പോവ്വല്ലേ, എല്ലാവരോടും ആഗ്യം കാണിച്ചു ഞാന്‍  അവളെ വിളിച്ചു. തൊഴുത്തില്‍ നിന്നും പതുക്കെ പുറത്തു കടന്നു. പിന്നേ , പഞ്ചാര വര്‍ത്തമാനം വെറുതെ നാട്ടുകാരെ കേള്‍പ്പിക്കണോ?

അവള്‍ നാണത്തോടെ ചുരുക്കി...

"എനിക്ക് മറ്റൊരാളെ ഇഷ്ടമായിരുന്നു. വീട്ടുകാര്‍ എന്‍റെ ഇഷ്ടം നോക്കാതെ ആണ് ഈ കല്യാണം ഉറപ്പിച്ചത്... എനിക്ക് അവനെ മറക്കാന്‍ ഒട്ടും പറ്റുന്നില്ല. അതുകൊണ്ടു ഞാന്‍ വീട്ടില്‍ നിന്നും ഇങ്ങു  പോന്നു. ഇപ്പൊ ബംഗ്ലൂരില്‍ ആണ്...." 

പിന്നെ നിശബ്ദം... 

"ഇത്ര ദിവസ്സം നീ എന്നാ ---- ലേക്ക് നോക്കിയാ ഇരുന്നെ?" എനിക്ക് ചൊറിഞ്ഞ് വന്നു. പക്ഷെ ഒന്നും മിണ്ടിയില്ല. എന്ത് പറഞ്ഞിട്ടും ഇനി ഒരു കാര്യവും ഇല്ലല്ലോ? എന്നാ വീട്ടിലിരിക്കുന്ന അവള്ടപ്പനെ വിളിച്ചു ഒരു തെറി പറയാന്‍ തോന്നി. പാവം അങ്ങേരു ഇതുകേട്ട് വല്ല ഹാര്‍ട്ട് അറ്റാക്ക് വന്നു മരിച്ചാല്‍ അതിന്‍റെ കുറ്റവും നമ്മുക്കാവും. 

ഇനി എന്ത് പറയാന്‍ കുപ്പി മൂന്നെന്നമാണ് പൊട്ടിയത്. അവള്‍ക്കു ഇങ്ങനൊക്കെ പറയാന്‍ എന്ത് എളുപ്പം.  കാലുകള്‍ തളര്‍ന്നു, ഞാന്‍ നിലത്തു കുത്തിയിരുന്നു, അപ്പിള്‍ കയ്യില്‍ നിന്നും വഴുതി താഴെ വീണു, ഇനി നാട്ടുകാരുടെ മുഖത്ത് എങ്ങിനെ നോക്കും. സന്തോഷ്‌ പണ്ടിറ്റിന്റെ ഗതി എനിക്കും വന്നല്ലോ ദൈവമേ?... 

കൂട്ടുകാര്‍ അവരുടെ മുഖപുസ്തകം (ഫേസ്ബുക്ക്) എല്ലാം നല്ല ഒരു ബാച്ചിലെര്‍ പെണ്ണിന് വേണ്ടി രാത്രി മുഴുവന്‍ തപ്പി, മെസ്സേജ് വിട്ടു, വിളിച്ചു. എന്നിട്ടും ഒരു ലൈകോ, മറുപടിയുമോ കിട്ടിയില്ല. ഈ മൊബൈലും, ഫേസ് ബുക്കും ഒക്കെ കണ്ടുപിടിച്ചവനെ ഒക്കെ ഓടിച്ചിട്ടിടിക്കണം. ഇവനൊക്കെ കാരണമാ ഇങ്ങിനെ ഓരോരോ പ്രശ്നങ്ങള്‍. കല്യാണ തലേന്ന് വേണ്ടി മേടിച്ചിരുന്ന രണ്ടു കുപ്പി കൂടി തീര്‍ത്തു. ഈ കുപ്പിയൊക്കെ പൊട്ടിക്കാന്‍ എന്തെങ്കിലും കാരണം വേണ്ടേ? പിന്നെ ഒന്നും അറിഞ്ഞില്ല. ചുമ്മാ മാനത്തു, അമ്പിളി മാമനെയും നോക്കി കിടന്നു, നക്ഷത്രമെണ്ണി ഉറങ്ങി... 

വീണ്ടും നിശബ്ദം...            

    
   







നല്ലെഴുതുകള്‍