22 നവംബർ 2011

കോടതികള്‍ നടപടികള്‍


നമ്മുടെ നാട്ടിലെ ചില കോടതി നടപടികള്‍ കണ്ടാല്‍ വളരെ രസകരമാണ്. ഇവിടെ കോടതികള്‍ നിയമ നിര്‍മാണ കേന്ദ്രങ്ങള്‍ ആവുന്നതാണ് ഏറെ പരിതാപകരം. ഇന്നലെ പുതിയ ഒരു വിധി വന്നിരിക്കുന്നു, ആരും ഇനി മുതല്‍ ചപ്പുചവറുകള്‍ റോഡില്‍ വലിച്ചെറിയരുത്. ഇതു വളരെ ഗൌരവം ഉള്ള കാര്യമാണ്. പക്ഷെ ഇത് പരിശോധിക്കേണ്ടത് ആരാണ്? പഞ്ചായത്ത്‌, മുനിസിപാലിറ്റി, കോര്‍പറേഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍. ലോകം മുഴുവന്‍, കോടതികള്‍ ഉപദേശിചിട്ടാണോ ഇത്തരം കാര്യങ്ങള്‍ നടത്തുന്നത്? ഇവിടെ കോര്‍പറേഷന്‍ കാലാകാലങ്ങളായി പല സ്ഥലങ്ങളി-ഉം മാലിന്യം കൊണ്ടിടുന്നു. അവിടെ താമസ്സിക്കുന്നവര്‍ക്ക് മറുനാട്ടുകാര്‍ പെണ്ണ് പോലും കൊടുക്കാറില്ല. അത്ര നല്ല സുഗന്തപൂരിതമാണ്‌ അവിടുങ്ങള്‍. അവിടൊക്കെ ജനങ്ങള്‍ എങ്ങിനെ ജീവിക്കുന്നു എന്ന് നോക്കാതെ തന്‍റെ വീടിനു മുമ്പില്‍ ആരെങ്കിലും മാലിന്യം നിക്ഷേപിച്ചാല്‍ അതില്‍ വെമ്പല്‍ കൊള്ളുന്ന ജനതയോട് പുച്ഛം അല്ലാതെ എന്ത് തോന്നാന്‍. ഇങ്ങിനെ നിസ്സാരമായ കാര്യങ്ങളില്‍ കോടതികള്‍ ഇടപെടാന്‍ തുടങ്ങിയാല്‍, നീധി നിക്ഷേധിക്കപ്പെട്ടു വര്‍ഷങ്ങളായി അലയുന്ന സാധാരണക്കാര്‍ക്ക് എങ്ങിനെ നീധി ലഭിക്കും. കോടതികളില്‍ അനേകായിരം ക്രിമിനല്‍ കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ ആണ് ഏതോ ഒരുത്തന്‍, തന്‍റെ വീടിനു മുമ്പില്‍ മാലിന്യം നിക്ഷേപിക്കുന്നു എന്ന് കേസ് കൊടുത്തിരിക്കുന്നത്‌. അപ്പൊ തന്നെ അത് എടുത്തു, അടുത്തുള്ള ചവറ്റു കോട്ടയില്‍ ഇടേണ്ടതല്ലേ? അല്ലെങ്കില്‍ പിന്നെ, കോടതികളില്‍ അങ്ങിനെ ഒരു സംവിധാനം ഇല്ലെ? എന്ത് കേസ് കൊടുത്താലും എടുക്കും. എന്നാലല്ലേ വക്കിലുമാര്‍ക്കും എന്തെങ്കിലും ചക്രം തടയൂ. കഷ്ടം.


മാലിന്യം റോഡരുകില്‍ തള്ളുന്നത് തല്ലു കൊല്ലായ്മ തന്നെ ആണ്. അതും പ്ലാസ്റ്റിക്‌ കവറില്‍ പൊതിഞ്ഞു, വലിച്ച്ചെരിയുന്നവന്റെ കൈയ്യില്‍ ഒരു തുള്ളിപോലും പറ്റാത്ത തരത്തില്‍, പൊതിഞ്ഞു കെട്ടി, ഒരിക്കലും ചീയാന്‍ പോലും അനുവദിക്കാത്ത തരത്തില്‍!. പക്ഷെ ഇവിടെ ഏറ്റവും കൂടുതല്‍ മാലിന്യം ഇപ്പോള്‍ വരുന്നത് വീടുകളില്‍ നിന്നല്ല എന്ന് നമ്മള്‍ മനസ്സിലാക്കണം. വീടുകള്‍ പലതും ഇപ്പോള്‍ ബോധവല്ക്കരിക്കപ്പെട്ടു കഴിഞ്ഞു. ഒരു 10 ശതമാനം വീട്ടുടമാസ്തര്‍ മാത്രമാണ് ഇങ്ങിനെ പച്ചക്ക് തെണ്ടിത്തരം ചെയ്യുന്നവര്‍. ഈ ഉള്ളവരെ എങ്ങിനെ മാറ്റാന്‍? കോടതി പറഞ്ഞപോലെ അടി കൊടുക്കുക അതേ രക്ഷയുള്ളൂ. അത് നാട്ടുകാര്‍ തന്നെ കൈകാര്യം ചെയ്യാറുണ്ട്.

കച്ചവടക്കാരാണ് ഏറ്റവും കൂടുതല്‍ മാലിന്യം പൊതുസ്ഥലങ്ങളില്‍ തള്ളുന്നത് എന്നതിന് യാതൊരു സംശയവുമില്ല. ഈ മാലിന്യങ്ങള്‍ ഒരിക്കലും തരം തിരിക്കാരുമില്ല. കച്ചവടക്കരോട് ഭരണകൂടം അല്ല കോടതി പോലും കളിക്കില്ല. അവരാണല്ലോ മൂലധനം അഭിവൃദ്ധിപ്പെടുത്തുന്നത്. അതുപോലെ അവര്‍ക്ക് കൂട്ടായ്മയും (അസോസിയേഷന്‍) ഉണ്ടല്ലോ. ഇവിടെ പാവം ജനങ്ങളോട് കൂട്ടം കൂടി നില്‍കരുത്, പുറത്തു റോഡരുകില്‍ മാലിന്യം കൊണ്ടിടരുത്, അങ്ങിനെ ചെയ്യരുത്, ഇങ്ങിനെ ചെയ്യരുത് എന്ന് ഒക്കെ പറയാം. അവര്‍ വെറും സാധാരണ ജനങ്ങള്‍, മണ്ടന്‍മാര്‍.





നല്ലെഴുതുകള്‍