30 നവംബർ 2011

നമ്മുക്ക് വേണോ ഈ കുത്തക സംസ്കാരം.

പണ്ടിവിടെ വിദേശികള്‍ വന്നത് നാട്ടില്‍ കച്ചവടം നടത്തുവാനായിരുന്നു. കച്ചവടം എന്നാല്‍ ഇവിടുത്തെ ജനങ്ങളെ അഭിവൃതിപ്പെടുതുവാനാണെന്ന് പാവം രാജാക്കന്‍മാര്‍ കരുതി. അവര്‍ക്ക് കച്ചവടം ചെയ്യാന്‍ അവകാശം കൊടുത്തു. വിദേശികള്‍ക്ക് അവരുടെ ഇഷ്ടത്തിന് കച്ചവടം നടത്താന്‍ ഇവിടെ ഭരണവും വേണമെന്ന് പിന്നീടവര്‍ക്ക്‌ മനസ്സിലായി. അവര്‍ പതുക്കെ പതുക്കെ ഇവിടുത്തെ രാജാക്കന്‍മാരെ തോല്‍പ്പിച്ചും കുതികാല്‍ വെട്ടിയും പിടിച്ചെടുത്തു ഇഷ്ടം പോലെ അവര്‍ ഭരണം നടത്തി. ഈ ദുര്‍ഭരണത്തെ നാടുകടത്താന്‍ നമ്മുക്ക് 100 വരഷം അഹിംസ സ്വീകരിച്ചു, സ്വാതന്ത്ര്യ പോരാട്ടം നടത്തേണ്ടിവന്നു എന്നത് ചരിത്രം. ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു എന്നതാണ് ഇപ്പോളത്തെ നമ്മുടെ ദുര്‍ഗതി. ഇന്ത്യയിലെ സാദാരണ പട്ടിണി പാവങ്ങള്‍ക്ക് വിദേശ കുത്തകള്‍ വേണോ ഇനി ചോറ് തരാന്‍. തന്നാല്‍ തന്നെ അവരുടെ കീശയില്‍ നിന്നും പണം എടുത്തു തരുമെന്ന് എത്ര പേര്‍ കരുതുന്നു? അവര്‍ ഇവിടെ കച്ചവടം നടത്താന്‍ വരുന്നത് അവരുടെ ലാഭത്തിനു വേണ്ടി അല്ലെ? നമ്മള്‍ ചിന്തിക്കണം.

ഒരു വിഭാഗം ആള്‍ക്കാര്‍ പറയുന്നു പുതിയ വന്‍കിട ഷോപ്പിംഗ്‌ മാള്‍ വരുമ്പോള്‍ മത്സരം കൂടും, വില കുറയും, അഥവാ discount കൂടും എന്നിവയൊക്കെ. യദാര്‍ത്ഥത്തില്‍ ഇവിടെ വന്‍കിട ഷോപ്പുകള്‍ വരുമ്പോള്‍ ചെറിയവ പൊളിയും. അപ്പോള്‍ വന്‍കിടക്കാര്‍ മോണോപൊളിയായി മാറും എന്നതാണ് സത്യം. കേരളത്തില്‍ റിലയന്‍സ്, മോര്‍ തുടങ്ങിയവ വന്നപ്പോള്‍ തുടക്കത്തിലേ, 10 ശതമാനം ഡിസ്കൌണ്ട് ഇപ്പോള്‍ എത്രയുണ്ടെന്ന് ആര്‍ക്കും പരിശോദിക്കാവുന്നതാണ്. മാത്രവുമല്ല മോര്‍, റിലയന്‍സ് കടയുടെ അടുത്ത് എത്ര കടകള്‍ ഇതുവരെ പൂട്ടി എന്നും നമ്മള്‍ നോക്കണം. ഈ കച്ചവടക്കാര്‍ ജനങ്ങളെ നന്നാക്കാന്‍ വരുന്നവര്‍ അല്ല മറിച്ച് അവര്‍ ജനങ്ങളില്‍ നിന്നും എത്രയും കൂടുതല്‍ ലാഭം എടുക്കണം എന്ന് കരുതുന്നവര്‍ ആണ്.

അടുക്കി ഭംഗിയാക്കി റാക്കില്‍ വെച്ചിരിക്കുന്നവ എല്ലാം വാരി ട്രോളി നിരക്കുന്ന സ്വഭാവം ചിലര്‍ക്കുണ്ട്. പെന്നുങ്ങള്‍ക്കാവട്ടെ ഡിസ്കൌണ്ട്, കോംബോ പാക്കെറ്റുകള്‍ കണ്ടാല്‍ കൊതി തീരില്ലാ. ദിവസേന വില്‍കപ്പെടുന്ന സാദനങ്ങള്‍ ചിലപ്പോള്‍ ഇത്യാതി ഷോപ്പുകളില്‍ വിലക്കുറവു കണ്ടേക്കാം. എന്നാല്‍ മറ്റുള്ളവയ്ക്ക്, പ്രത്യേഗിച്ചും MRP ഇല്ലാത്ത ഐറ്റെതിനു ഇരട്ടിയും മൂന്നിരട്ടിയും മേടിച്ചു അവര്‍ നമ്മളെ പറ്റിക്കും എന്നതിന് ഒരു സംശയവും വേണ്ട (ഈയിടെ ഫുഡ്‌ ബാസാറില്‍ കണ്ട ഒരു നാരങ്ങഞ്ഞെക്കിയുടെ വില 260 രൂപ, എന്നാല്‍ ഇത് പുറത്തു വെറും 60 രൂപയ്ക്കു കിട്ടും). ഇതു വന്‍കിട ഷോപ്പിംഗ്‌ തന്ത്രമാണ്. ഇത്തരം കുതന്ത്രങ്ങളില്‍ അകപ്പെടാതെ നമ്മള്‍ എപ്പോഴും വിലവിവരം നന്നായി നോക്കി മാത്രമേ കുത്തക ഷോപ്പുകളില്‍ പോയി ട്രോളികള്‍ നിറക്കാന്‍ പാടുള്ളൂ. മാത്രവുമല്ല ഇത്യാദി ഷോപ്പുകളില്‍ കിട്ടുന്നവയുടെ ക്വാളിടിയും സംശയിക്കേണ്ടത് തന്നെയാണ്.

ഇനി ഒന്ന് ചിന്തിക്കൂ വേണോ നമ്മുക്ക് അമേരിക്കകാരന്റെ കുത്തക ഷോപ്പ്!.

- Joshach

28 നവംബർ 2011

Dam 999 Review


ഒരിക്കല്‍ ഞാന്‍ ഡാം 999 കാണണം എന്ന് പറഞ്ഞത് ഇപ്പൊ തിരിച്ചെടുക്കുന്നു. കാരണം ഒരു ഹോളിവൂഡ്‌ സിനിമക്ക് വേണ്ട ഗുണങ്ങളോ, ഒരു മലയാള സിനിമക്ക് വേണ്ട പോരയ്മകളോ ഇല്ലാത്ത ഒരു സാധാരണ പടം. ഇത് മലയാളത്തില്‍ കണ്ടത് കുറച്ചു നന്നായി. വെറുതെ കണ്ണടയും വെച്ച് ഒരു അറുപോളിപ്പന്‍ പടം ഇംഗ്ലീഷില്‍ കണ്ടു എന്തിനു സമയം കളയണം. ഈ സിനിമ ആനുകാലിക പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരവും ആവുന്നില്ല. അപ്പോപ്പിന്നെ ആ പടത്തിന് ചിലവാക്കുന്ന പണം നമ്മള്‍ പിരിച്ചു പുതിയ ഡാം പണിയാനുള്ള നിധി ഉണ്ടാക്കുന്നതാണ് ഇതിലും നല്ലത്.


ഇതിന്റെ സ്ക്രിപ്റ്റ് വളരെ പരിതാപകരമാണ് എന്ന് പറയാതെ വയ്യ. ഈ സിനിമ കണ്ടു പുറത്തുവരുമ്പോള്‍ പല സംശയങ്ങളും തോന്നാം. പല സീനുകളും പരസ്പര ബന്ധമില്ലാതെ ചിത്രീകരിച്ചിരിക്കുന്നു. ഇതിന്റെ ക്ലൈമാക്സില്‍ ഡാം തകരുന്നത് ആണ് കാണിക്കുന്നത്. തമിഴ്നാട്ടിലെ technicians ആണ് ഇത് ചെയ്തത് എന്നാണ് പിന്നണി പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. അവര്‍, യെന്തിരന്‍ പോലെ നല്ല ആനിമേഷന്‍ സിനിമകള്‍ ഉണ്ടാക്കിയവര ആണ്. ഈ സിനിമക്ക് എന്ത് പറ്റി? ആനിമെഷന്‍സ് ഒരു ക്വാളിറ്റിയും ഇല്ലാതെ ചിത്രീകരിച്ചിരിക്കുന്നു. ഇതും ഒരു ചതി ആണോ? സംശേയിക്കേണ്ടി ഇരിക്കുന്നു. ഈ സിനിമയെ ഒരു എന്റെര്ട്രൈനെര്‍ എന്ന് കരുതി കാണുന്നവര്‍ക്ക് വെറും സമയം നഷ്ടപ്പെടുത്തല്‍ ആയിരിക്കും എന്ന് പറയാതിരിക്കാന്‍ വയ്യ. രാജാവ്‌ നഗ്നനെങ്കില്‍ എങ്ങിനെ പറയാതിരിക്കും!

എന്തൊക്കെ പറഞ്ഞാലും ഈ സിനിമ കൊണ്ടുവന്ന ഒരു ബഹുജനമുന്നെറ്റെതെ നമ്മുക്ക് നിക്ഷേധിക്കാന്‍ വയ്യ. അത് നമ്മുടെ ഇടയില്‍ ഉണ്ടാക്കിയ ചലനങ്ങളെയും, വിചിന്തനങ്ങളെയും. ഇത് മുമ്പോട്ടു ഒരു രാഷ്ട്രീയ പകപോക്കലിന്റെയും, തമ്മിലടിയുടെയും കാരണമായാല്‍ മറ്റുള്ളവര്‍ നമ്മളെ നോക്കി കൈകൊട്ടി ചിരിക്കും. അതുകൊണ്ട് രാഷ്ട്രീയ നിറ വ്യത്യാസങ്ങളില്ലാതെ പുതിയ ഡാമിന് വേണ്ടി പ്രയത്നിക്കുന്ന ജനത ആണ് നമ്മുക്ക് ആവശ്യം. അതിനു ചുവപ്പ് കോടിയോ, പച്ച കോടിയോ മഞ്ഞ കോടിയുടെയോ ആവശ്യമില്ല.




23 നവംബർ 2011

ഒരു മുല്ലപ്പെരിയാര്‍ കഥ.


ഇന്നത്തെ മനോരമ പത്രം വായിച്ചപ്പോള്‍ ഒന്ന് കരയാന്‍ തോന്നി. പിന്നെ ചിരിച്ചു. നമ്മുടെ ഗതി ഓര്‍ത്തു. കാരണം നമ്മുടെ മുല്ലപ്പെരിയാര്‍ വിഷയം തന്നെ. ഇവിടെ ഒരു കരാര്‍ 999 വര്‍ഷത്തേക്ക് വെള്ളം കേരളം, തമിഴ്നാട്ടിനു കൊടുക്കാം എന്നാണ്. അത് മുല്ലപ്പെരിയറ്റില്‍ നിന്നോ വേറെ ഏതൊക്കെ ആറ്റില്‍ നിന്നാണെങ്കിലും ആവാം. ഇനി ഡാം പൊട്ടിയാലും അവര്‍ക്ക് ഒരു പ്രശ്നവുമില്ല പുതിയത് നമ്മള്‍ നിര്‍മിച്ചു കൊടുക്കണം. അതും നമ്മുടെ ചിലവില്‍. അതാനിപ്പോ കേന്ദ്രസര്‍കാര്‍ പറയുന്നത്. അപ്പൊ 999 വര്‍ഷത്തിനുള്ളില്‍ നമ്മള്‍ എത്ര ഡാം പണിയേണ്ടി വരും എന്ന് ആരെങ്കിലും ചിന്തിച്ചോ? ശരാശരി ഒരു ഡാം എത്ര കാലം നിലനില്‍കും? 999 വര്‍ഷത്തിനുള്ളില്‍ എന്തെല്ലാം സംഭവിക്കാം? ഇനിയെങ്ങാനും ഇവിടെ മഴ കുറഞ്ഞു വെള്ളം ഇല്ലാതെ പോയാല്‍ നമ്മള്‍ നമ്മുടെ ചിലവില്‍ അറബിക്കടലില്‍ നിന്നും കടല്‍ വെള്ളം ശുദ്ധീകരിച്ചു മുല്ലപ്പെരിയാറില്‍ നിരക്കേന്ടിവരും തീര്‍ച്ച. അല്ലെങ്കില്‍ പിന്നെ തമിള്‍നാട്ടില്‍ നിന്നും പച്ചക്കറി കിട്ടാതെ നമ്മള്‍ പട്ടിണി കിടന്നു മരിക്കും.

ഫേസ് ബുക്കില്‍ ഇത്രയേറെ ചര്‍ച്ച ചെയ്തത് കൊണ്ട് എന്തിങ്കിലും ഗുണം നമ്മുടെ നാടിനു ഉണ്ടാവ്വും എന്ന് ആരെങ്കിലും കരുതുണ്ടോ? മുല്ലപ്പെരിയാര്‍ വിഷയം തണുപ്പിക്കാന്‍ പില്‍കാലങ്ങളില്‍ തമിഴ്നാട്‌ അവരുടെ ബജറ്റില്‍ വന്‍തുകകള്‍ പണ്ട് മാറ്റി വെച്ചിരുന്നു, അത് ജാതി മത, രാഷ്ട്രീയ, വ്യെത്യാസമില്ലാത്ത മലയാളികളായ മന്ത്രിമാരെയും ഉദ്യോഗസ്ഥ വൃന്ധ്ങ്ങളെയും തൃപ്തിപ്പെടുത്തുവാന്‍ ആയിരുന്നു പോലും. ഇതൊക്കെ കെട്ടും കണ്ടും മടുത്ത നമ്മുടെ കര്‍ണനയനങ്ങള്‍ ഇനി എന്തും കേള്‍ക്കുവാനും കാണുവാനും തയ്യാറാണ്. തമിഴ്നാട്ടില്‍ ആര് ഭരണത്തില്‍ ഇരുന്നാലും നാടിന്‍റെ ഉന്നമനത്തിന്‍ കാര്യത്തില്‍ അവര്‍ ഒറ്റക്കെട്ടാണ്. ഇവിടെ എന്താണ് നടക്കുന്നത്. കമ്മ്യൂണിസ്റ്റ്‌ എന്തെങ്കിലും കൊണ്ടുവരാന്‍ നോക്കിയാല്‍ അത് കോണ്‍ഗ്രസുകാര്‍ എങ്ങിനെയും മുടക്കാന്‍ നോക്കും. കൊച്ചി മെട്രോക്ക് വേണ്ടി ഇവിടുത്തെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിമാര്‍ പോയപ്പോ കിട്ടിയത് ആട്ടു ആയിരുന്നു, അന്നാല്‍ ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയും പരിവാരങ്ങളും പോയപ്പോള്‍ കിട്ടിയത് താരാട്ടാണ്, തിരിച്ചും അങ്ങിനെയൊക്കെ തന്നെ. ഇത് കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കുമോ എന്തോ!

അപ്പോഴതാ പുതിയ ഒരു സിനിമ വരുന്നു. മുല്ലപ്പെരിയാര്‍ ഡാം പോട്ടുന്നതാണ് കഥ. അത് തമിഴ്നാട്ടില്‍ സിനിമാശാലകളില്‍ കാണിക്കാതിരിക്കാന്‍ കളികള്‍ നടക്കുന്നുണ്ടത്രേ. അത് കണ്ടു പാവം സാധാരണ തമിഴന്റെ മനസ്സ് അലിഞ്ഞുപോയാല്‍ അവര്‍ വെള്ളത്തിന്‌ പിന്നെ എന്ത് ചെയ്യും. ഏതായാലും ഈ സിനിമ (ഡാം 999) എല്ലാ മലയാളിയും കാണണം. നമ്മുടെ നെഞ്ചിലേക്ക് ചുണ്ടിയ പീരങ്കിയുടെ ചൂട് നമ്മള്‍ ഒന്ന് കണ്ടു അറിയണം. സിനിമക്കൊട്ടയില്‍ നിന്ന് ഇറങ്ങുമ്പോഴെങ്കിലും ചോര തിളക്കണം ഞരമ്പുകളില്‍. 





22 നവംബർ 2011

കോടതികള്‍ നടപടികള്‍


നമ്മുടെ നാട്ടിലെ ചില കോടതി നടപടികള്‍ കണ്ടാല്‍ വളരെ രസകരമാണ്. ഇവിടെ കോടതികള്‍ നിയമ നിര്‍മാണ കേന്ദ്രങ്ങള്‍ ആവുന്നതാണ് ഏറെ പരിതാപകരം. ഇന്നലെ പുതിയ ഒരു വിധി വന്നിരിക്കുന്നു, ആരും ഇനി മുതല്‍ ചപ്പുചവറുകള്‍ റോഡില്‍ വലിച്ചെറിയരുത്. ഇതു വളരെ ഗൌരവം ഉള്ള കാര്യമാണ്. പക്ഷെ ഇത് പരിശോധിക്കേണ്ടത് ആരാണ്? പഞ്ചായത്ത്‌, മുനിസിപാലിറ്റി, കോര്‍പറേഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍. ലോകം മുഴുവന്‍, കോടതികള്‍ ഉപദേശിചിട്ടാണോ ഇത്തരം കാര്യങ്ങള്‍ നടത്തുന്നത്? ഇവിടെ കോര്‍പറേഷന്‍ കാലാകാലങ്ങളായി പല സ്ഥലങ്ങളി-ഉം മാലിന്യം കൊണ്ടിടുന്നു. അവിടെ താമസ്സിക്കുന്നവര്‍ക്ക് മറുനാട്ടുകാര്‍ പെണ്ണ് പോലും കൊടുക്കാറില്ല. അത്ര നല്ല സുഗന്തപൂരിതമാണ്‌ അവിടുങ്ങള്‍. അവിടൊക്കെ ജനങ്ങള്‍ എങ്ങിനെ ജീവിക്കുന്നു എന്ന് നോക്കാതെ തന്‍റെ വീടിനു മുമ്പില്‍ ആരെങ്കിലും മാലിന്യം നിക്ഷേപിച്ചാല്‍ അതില്‍ വെമ്പല്‍ കൊള്ളുന്ന ജനതയോട് പുച്ഛം അല്ലാതെ എന്ത് തോന്നാന്‍. ഇങ്ങിനെ നിസ്സാരമായ കാര്യങ്ങളില്‍ കോടതികള്‍ ഇടപെടാന്‍ തുടങ്ങിയാല്‍, നീധി നിക്ഷേധിക്കപ്പെട്ടു വര്‍ഷങ്ങളായി അലയുന്ന സാധാരണക്കാര്‍ക്ക് എങ്ങിനെ നീധി ലഭിക്കും. കോടതികളില്‍ അനേകായിരം ക്രിമിനല്‍ കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ ആണ് ഏതോ ഒരുത്തന്‍, തന്‍റെ വീടിനു മുമ്പില്‍ മാലിന്യം നിക്ഷേപിക്കുന്നു എന്ന് കേസ് കൊടുത്തിരിക്കുന്നത്‌. അപ്പൊ തന്നെ അത് എടുത്തു, അടുത്തുള്ള ചവറ്റു കോട്ടയില്‍ ഇടേണ്ടതല്ലേ? അല്ലെങ്കില്‍ പിന്നെ, കോടതികളില്‍ അങ്ങിനെ ഒരു സംവിധാനം ഇല്ലെ? എന്ത് കേസ് കൊടുത്താലും എടുക്കും. എന്നാലല്ലേ വക്കിലുമാര്‍ക്കും എന്തെങ്കിലും ചക്രം തടയൂ. കഷ്ടം.


മാലിന്യം റോഡരുകില്‍ തള്ളുന്നത് തല്ലു കൊല്ലായ്മ തന്നെ ആണ്. അതും പ്ലാസ്റ്റിക്‌ കവറില്‍ പൊതിഞ്ഞു, വലിച്ച്ചെരിയുന്നവന്റെ കൈയ്യില്‍ ഒരു തുള്ളിപോലും പറ്റാത്ത തരത്തില്‍, പൊതിഞ്ഞു കെട്ടി, ഒരിക്കലും ചീയാന്‍ പോലും അനുവദിക്കാത്ത തരത്തില്‍!. പക്ഷെ ഇവിടെ ഏറ്റവും കൂടുതല്‍ മാലിന്യം ഇപ്പോള്‍ വരുന്നത് വീടുകളില്‍ നിന്നല്ല എന്ന് നമ്മള്‍ മനസ്സിലാക്കണം. വീടുകള്‍ പലതും ഇപ്പോള്‍ ബോധവല്ക്കരിക്കപ്പെട്ടു കഴിഞ്ഞു. ഒരു 10 ശതമാനം വീട്ടുടമാസ്തര്‍ മാത്രമാണ് ഇങ്ങിനെ പച്ചക്ക് തെണ്ടിത്തരം ചെയ്യുന്നവര്‍. ഈ ഉള്ളവരെ എങ്ങിനെ മാറ്റാന്‍? കോടതി പറഞ്ഞപോലെ അടി കൊടുക്കുക അതേ രക്ഷയുള്ളൂ. അത് നാട്ടുകാര്‍ തന്നെ കൈകാര്യം ചെയ്യാറുണ്ട്.

കച്ചവടക്കാരാണ് ഏറ്റവും കൂടുതല്‍ മാലിന്യം പൊതുസ്ഥലങ്ങളില്‍ തള്ളുന്നത് എന്നതിന് യാതൊരു സംശയവുമില്ല. ഈ മാലിന്യങ്ങള്‍ ഒരിക്കലും തരം തിരിക്കാരുമില്ല. കച്ചവടക്കരോട് ഭരണകൂടം അല്ല കോടതി പോലും കളിക്കില്ല. അവരാണല്ലോ മൂലധനം അഭിവൃദ്ധിപ്പെടുത്തുന്നത്. അതുപോലെ അവര്‍ക്ക് കൂട്ടായ്മയും (അസോസിയേഷന്‍) ഉണ്ടല്ലോ. ഇവിടെ പാവം ജനങ്ങളോട് കൂട്ടം കൂടി നില്‍കരുത്, പുറത്തു റോഡരുകില്‍ മാലിന്യം കൊണ്ടിടരുത്, അങ്ങിനെ ചെയ്യരുത്, ഇങ്ങിനെ ചെയ്യരുത് എന്ന് ഒക്കെ പറയാം. അവര്‍ വെറും സാധാരണ ജനങ്ങള്‍, മണ്ടന്‍മാര്‍.





നല്ലെഴുതുകള്‍