30 നവംബർ 2011

നമ്മുക്ക് വേണോ ഈ കുത്തക സംസ്കാരം.

പണ്ടിവിടെ വിദേശികള്‍ വന്നത് നാട്ടില്‍ കച്ചവടം നടത്തുവാനായിരുന്നു. കച്ചവടം എന്നാല്‍ ഇവിടുത്തെ ജനങ്ങളെ അഭിവൃതിപ്പെടുതുവാനാണെന്ന് പാവം രാജാക്കന്‍മാര്‍ കരുതി. അവര്‍ക്ക് കച്ചവടം ചെയ്യാന്‍ അവകാശം കൊടുത്തു. വിദേശികള്‍ക്ക് അവരുടെ ഇഷ്ടത്തിന് കച്ചവടം നടത്താന്‍ ഇവിടെ ഭരണവും വേണമെന്ന് പിന്നീടവര്‍ക്ക്‌ മനസ്സിലായി. അവര്‍ പതുക്കെ പതുക്കെ ഇവിടുത്തെ രാജാക്കന്‍മാരെ തോല്‍പ്പിച്ചും കുതികാല്‍ വെട്ടിയും പിടിച്ചെടുത്തു ഇഷ്ടം പോലെ അവര്‍ ഭരണം നടത്തി. ഈ ദുര്‍ഭരണത്തെ നാടുകടത്താന്‍ നമ്മുക്ക് 100 വരഷം അഹിംസ സ്വീകരിച്ചു, സ്വാതന്ത്ര്യ പോരാട്ടം നടത്തേണ്ടിവന്നു എന്നത് ചരിത്രം. ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു എന്നതാണ് ഇപ്പോളത്തെ നമ്മുടെ ദുര്‍ഗതി. ഇന്ത്യയിലെ സാദാരണ പട്ടിണി പാവങ്ങള്‍ക്ക് വിദേശ കുത്തകള്‍ വേണോ ഇനി ചോറ് തരാന്‍. തന്നാല്‍ തന്നെ അവരുടെ കീശയില്‍ നിന്നും പണം എടുത്തു തരുമെന്ന് എത്ര പേര്‍ കരുതുന്നു? അവര്‍ ഇവിടെ കച്ചവടം നടത്താന്‍ വരുന്നത് അവരുടെ ലാഭത്തിനു വേണ്ടി അല്ലെ? നമ്മള്‍ ചിന്തിക്കണം.

ഒരു വിഭാഗം ആള്‍ക്കാര്‍ പറയുന്നു പുതിയ വന്‍കിട ഷോപ്പിംഗ്‌ മാള്‍ വരുമ്പോള്‍ മത്സരം കൂടും, വില കുറയും, അഥവാ discount കൂടും എന്നിവയൊക്കെ. യദാര്‍ത്ഥത്തില്‍ ഇവിടെ വന്‍കിട ഷോപ്പുകള്‍ വരുമ്പോള്‍ ചെറിയവ പൊളിയും. അപ്പോള്‍ വന്‍കിടക്കാര്‍ മോണോപൊളിയായി മാറും എന്നതാണ് സത്യം. കേരളത്തില്‍ റിലയന്‍സ്, മോര്‍ തുടങ്ങിയവ വന്നപ്പോള്‍ തുടക്കത്തിലേ, 10 ശതമാനം ഡിസ്കൌണ്ട് ഇപ്പോള്‍ എത്രയുണ്ടെന്ന് ആര്‍ക്കും പരിശോദിക്കാവുന്നതാണ്. മാത്രവുമല്ല മോര്‍, റിലയന്‍സ് കടയുടെ അടുത്ത് എത്ര കടകള്‍ ഇതുവരെ പൂട്ടി എന്നും നമ്മള്‍ നോക്കണം. ഈ കച്ചവടക്കാര്‍ ജനങ്ങളെ നന്നാക്കാന്‍ വരുന്നവര്‍ അല്ല മറിച്ച് അവര്‍ ജനങ്ങളില്‍ നിന്നും എത്രയും കൂടുതല്‍ ലാഭം എടുക്കണം എന്ന് കരുതുന്നവര്‍ ആണ്.

അടുക്കി ഭംഗിയാക്കി റാക്കില്‍ വെച്ചിരിക്കുന്നവ എല്ലാം വാരി ട്രോളി നിരക്കുന്ന സ്വഭാവം ചിലര്‍ക്കുണ്ട്. പെന്നുങ്ങള്‍ക്കാവട്ടെ ഡിസ്കൌണ്ട്, കോംബോ പാക്കെറ്റുകള്‍ കണ്ടാല്‍ കൊതി തീരില്ലാ. ദിവസേന വില്‍കപ്പെടുന്ന സാദനങ്ങള്‍ ചിലപ്പോള്‍ ഇത്യാതി ഷോപ്പുകളില്‍ വിലക്കുറവു കണ്ടേക്കാം. എന്നാല്‍ മറ്റുള്ളവയ്ക്ക്, പ്രത്യേഗിച്ചും MRP ഇല്ലാത്ത ഐറ്റെതിനു ഇരട്ടിയും മൂന്നിരട്ടിയും മേടിച്ചു അവര്‍ നമ്മളെ പറ്റിക്കും എന്നതിന് ഒരു സംശയവും വേണ്ട (ഈയിടെ ഫുഡ്‌ ബാസാറില്‍ കണ്ട ഒരു നാരങ്ങഞ്ഞെക്കിയുടെ വില 260 രൂപ, എന്നാല്‍ ഇത് പുറത്തു വെറും 60 രൂപയ്ക്കു കിട്ടും). ഇതു വന്‍കിട ഷോപ്പിംഗ്‌ തന്ത്രമാണ്. ഇത്തരം കുതന്ത്രങ്ങളില്‍ അകപ്പെടാതെ നമ്മള്‍ എപ്പോഴും വിലവിവരം നന്നായി നോക്കി മാത്രമേ കുത്തക ഷോപ്പുകളില്‍ പോയി ട്രോളികള്‍ നിറക്കാന്‍ പാടുള്ളൂ. മാത്രവുമല്ല ഇത്യാദി ഷോപ്പുകളില്‍ കിട്ടുന്നവയുടെ ക്വാളിടിയും സംശയിക്കേണ്ടത് തന്നെയാണ്.

ഇനി ഒന്ന് ചിന്തിക്കൂ വേണോ നമ്മുക്ക് അമേരിക്കകാരന്റെ കുത്തക ഷോപ്പ്!.

- Joshach

നല്ലെഴുതുകള്‍