![]() |
Add caption |
വിമാനത്തിൽ കേരളത്തിൽ എത്തുന്ന ഏതൊരു ഇതര സംസ്ഥാനക്കാരനും കേരളം മൊത്തം വനം ആണെന്ന തോന്നുകയുള്ളൂ. (അത് കേരളത്തിൽ വിമാനയാത്ര ചെയ്തവര്ക്കറിയാം.) അതുതന്നെയാണ് ഗൂഗിൾ മാപ്പിലൂടെ കാണുന്നതും. ഓരോ പ്രദേശങ്ങളിലും പോയി വ്യക്തമായ ഒരു സർവ്വേ എടുത്തിരുന്നു എങ്കിൽ കേരളത്തിലെ വനം നശിപ്പിക്കുന്നത് കർഷകൻ ആണോ അതോ മറ്റു ചിലരോ എന്ന് വ്യക്തമാകുമായിരുന്നു. കേരളത്തിലെ മൂന്നിൽ ഒന്നു ഭൂമിയും പരിസ്ഥിതി ലോലം എന്ന് പറഞ്ഞു അടുക്കള തോട്ടം പോലും വെച്ചുപിടിപ്പിക്കാൻ ആവാതെ എല്ലാത്തിനും വേണ്ടി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന നമ്മുടെ അവസ്ഥ വളരെ ദയനീയമായിരിക്കും.
എന്നാൽ സർക്കാർ വനഭൂമിയിൽ റബ്ബർ, കശുമാവ്, തേയില കൃഷികൾ ആരംഭിച്ചപ്പോൾ, അത് തോട്ടം മേഖല എന്ന് മുദ്ര കുത്തി, പല കുത്തക കമ്പനികളുടെ സ്വകാര്യ പാട്ടഭൂമി ആയി പിന്നീട് മാറ്റിയത് നമ്മൾ കണ്ടിട്ടുണ്ട്. അത്തരം കുത്തക പാട്ടഭൂമി പാട്ടക്കാലാവധി കഴിഞ്ഞിട്ടും തിരികെ പിടിച്ചു വനവൽക്കരണം നടത്തുന്നതിനെതിരെ ഇവിടുത്തെ കോടതികൾ പോലും വെല്ലുവിളി ഉയർത്തുന്നുണ്ട്. തോട്ടങ്ങളിൽ എന്റോസൾഫാൻ പോലുള്ള മാരക വിഷം ഉപയോഗിച്ചതു കൊണ്ട് കഷ്ടപ്പെടുന്ന വലിയ ഒരു ജനതെയും നമ്മൾ മറന്നു പോകരുത്.
കാലാ കാലങ്ങളായി ഭരണത്തിലിരുന്ന ചില സർക്കാറുകൾ തന്ത്രപൂർവ്വം എല്ലാവരെയും ചിരിച്ചു മയക്കി വോട്ട് തേടി ജയിച്ചു, പിന്നെ ജനദ്രോഹ നടപടികളുമായി മുമ്പോട്ട് പോകുന്നത് നമ്മൾ കാണണം. ഇഷ്ടം പോലെ പാട്ടഭൂമി കേസുകളിൽ കോടതിയിൽ തോറ്റു കൊടുക്കും. പേടിപ്പിച്ചു വോട്ടു തേടാൻ വേണ്ടി ആരുമറിയാതെ കസ്തൂരിരംഗൻ, ഗാട്ഗിൽ എന്നൊക്കെ പറഞ്ഞു പരിസ്ഥിതി വാദികളെ ഇറക്കും. ഇതിൽനിന്ന് ഒക്കെ രക്ഷ നേടാൻ ജനങ്ങളെ അറിയുന്ന ജനങ്ങൾക്ക് വേണ്ടി മാത്രം പ്രവര്ത്തിക്കുന്ന ആം ആദ്മി പാർട്ടി പോലുള്ള ജനാധിപത്യ പാർടികളിൽ നമ്മൾ അണി ചേരാൻ സമയമായി എന്നാണു എനിക്ക് തോന്നുന്നത്.
Tweet