22 മാർച്ച് 2012

ഉത്തരത്തില്‍ ഉള്ളത് കിട്ടിയതുമില്ല... കക്ഷത്തിലുള്ളത്...

കഷ്ടം... കലികാലം... ഇങ്ങനെ ഒരു ഫലം സാക്ഷാല്‍ മുഖ്യമന്ത്രി പോലും കരുതിയിട്ടുണ്ടാവില്ല. ചെന്നിത്തലയും, മുരളിയും! ഒരു വിധത്തില്‍ പറഞ്ഞാല്‍ വല്ലാത്ത ചെയ്തായി പോയി. പിറവം ഇലക്ഷന്‍ പ്രചാരണം തുടങ്ങിയതില്‍ പിന്നെ ഒന്നിനും രണ്ടിനും പോലും നില്‍കാതെ അഹോരാത്രം പ്രയത്നിച്ച ചിലര്‍ക്ക് മനസ്സില്‍ ലഡ്ഡു പൊട്ടിയപ്പോള്‍ മറ്റു ചിലരുടെ നെഞ്ചിനുള്ളില്‍ മാലപടക്കവും പൊട്ടി.  "യു പി തിരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക് പറ്റിയ തോല്‍വി കേരള ജനത മറന്നു. എല്ലാ ജാതിമത വിഭാഗങ്ങളും ഉമ്മന്‍ ചാണ്ടിക്ക് വോട്ട് ചെയ്തു." പിണറായി വിജയന്‍റെയും സാക്ഷാല്‍ വി എസ് സഖാവിന്‍റെയും കണ്ഠം ഇടറി. തിരെഞ്ഞെടുപ്പില്‍ സഹായിച്ചവരെയും വോട്ട് ചെയ്തവരെയും യു ഡി എഫ് സംരക്ഷിക്കും എന്ന് ഉറപ്പാണ്. എന്നാല്‍ യു ഡി എഫ് വിജയത്തിന് വിലങ്ങു തടിയായി ഇടയ്ക്കിടെ തന്ത്രം പയറ്റിയ...

12 മാർച്ച് 2012

5.....4.....3....2....1....പുജ്യം

പുതു പിറവി അത് കാണാന്‍ കേരളം മാത്രമല്ല ലോകം മുഴുവനുമാണ് കാത്തിരിക്കുകയാണ്. ഇറ്റലിക്കാരായ ചിലര്‍ക്ക് ജയില്‍ മോചനം. ചില പാര്‍ടികള്‍ക്ക് പുതു പിറവി. ചില നേതാക്കള്‍ക്ക് ഇനിയും അഴിമതി നടത്താനുള്ള ലൈസന്‍സ്!!!! ചില നേതാക്കള്‍ക്ക് ഇനിയും.....  അങ്ങനെ എന്തെല്ലാം...കാണണം. ആകെ 183170 സമ്മതിദായകര്‍! അതില്‍ 89925 ആണുങ്ങള്‍, 93245 പെണ്ണുങ്ങള്‍ (കൂടുതല്‍ കൂടിയ നാട്  കേരളം). അറുപതു ശതമാനത്തോളം വരുന്ന ക്രിസ്തുമത വിശ്വാസികള്‍, ബാക്കി നാല്പതില്‍ മുപ്പതു ശതമാനം നായര്‍, ഈഴവ, മറ്റു ഹിന്ദു സമുദായക്കാര്‍, പത്തു ശതമാനം മറ്റുള്ളവര്‍. ഇതില്‍ യു ഡി എഫ്  എല്‍ ഡി എഫ് മുന്നണികളാണ് മത്സര രംഗത്തെ പ്രമുഗര്‍... വര്‍ഗീയ പാര്‍ടി എന്നറിയപ്പെടുന്ന ബിജെപിയും രംഗത്തുണ്ട്. മുപ്പത് ശതമാനം വരുന്ന നായര്‍, ഈഴവ സമുദായ നേതാക്കള്‍ യു ഡി എഫ്-നു അനുഭാവം പ്രഖ്യാപിച്ചിട്ടുണ്ട്....

07 മാർച്ച് 2012

കോണ്‍ഗ്രസ്‌ വില കുറയുന്നു... പെട്രോള്‍ വില കൂടുന്നു... പൊതുജനം പെരുവഴിയാകുന്നു...

പ്രിയങ്ക consoles രാഹുല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന, ഇപ്പോഴും ഇന്ത്യ ഭരിക്കുന്ന മഹത്തായ കോണ്‍ഗ്രസ്‌ പ്രസ്ഥാനം, ഇപ്പോള്‍ നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ അമ്പേ പരാജയപ്പെട്ടു എന്ന് മാത്രമല്ല, കോണ്‍ഗ്രസ്‌ യൂത്ത് ഐക്കണ്‍ ആയും, ഭാവി പ്രധാന മന്ത്രി ആയും മാധ്യമങ്ങള്‍ വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധി വെറും അമുല്‍ ബേബി ആയി മാറിയതും ജനം കണ്ടു. രാഹുല്‍ ഗാന്ധി യു പിയില്‍ എല്ലായിടത്തും വാതോരാതെ പ്രസംഗിച്ചു, പക്ഷെ കേള്‍ക്കാന്‍ ആളുണ്ടായിരുന്നോ എന്ന് ഒരു മാധ്യമങ്ങളും നമ്മെ കാണിച്ചില്ല. എങ്കിലും രാഹുല്‍ തന്റെ പ്രചാരണ യോഗങ്ങളിലെ ഒഴിഞ്ഞ കസേരകളെ നോക്കി സ്വന്തം പ്രകടന പത്രിക കീറി എറിഞ്ഞു... അദ്ദേഹം യോഗങ്ങളില്‍ പലപ്പോഴും ക്ഷുഭിതനായി. പിന്നീട് യോഗങ്ങളില്‍, പെങ്ങള്‍, പ്രിയങ്കയും രാഹുലിനെ രക്ഷിക്കാനായി എത്തി. ജീന്‍സും, ടോപും ധരിച്ചു ബിസിനസ്‌...

25 ഫെബ്രുവരി 2012

ആരോഗ്യ മന്ത്രിക്കു കണ്ണില്ലേ?

കേരളത്തിലെ പല സ്വകാര്യ ആശുപത്രികളിലും മാസങ്ങളോളമായി നടന്നു വന്ന നേഴ്സുമാരുടെ സമരം ഇപ്പോള്‍ മാത്രമാണ് ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടത്. സ്വകാര്യ ആശുപത്രികളുടെ സ്വാര്‍ത്ഥത ഒന്ന് മാത്രമാണ് നേഴ്സുമാര്‍ സമര രംഗത്തേക്ക് വരാന്‍ ഇടയാക്കിയെതെന്നു നമ്മുടെ ഹൈകോടതി പോലും അഭിപ്രായപ്പെട്ടത് നമ്മുടെ മന്ത്രി കേട്ടില്ല. നേഴ്സുമാരുടെ സമരത്തില്‍ ഒരാശുപത്രിയിലെ രോഗിക്കും യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല എന്നത് യാഥാര്‍ത്ഥ്യം ആണെന്നിരിക്കെ ആരോഗ്യ മന്ത്രി നേഴ്സുമാര്‍ക്ക് എതിരെ പറഞ്ഞ വാക്കുകള്‍ ഒരുപക്ഷെ പക്വത ഇല്ലായ്മയുടെതാണ്. ഇതുവരെ പല ആശുപത്രികളിലും നടന്ന അപ്രതീക്ഷിത സമരങ്ങള്‍ ആശുപത്രികളുടെ നടത്തിപ്പിനും, രോഗികള്‍ക്കും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നായിരുന്നു ആ വാചകം. മൂന്നു നേരത്തെ ഭക്ഷണത്തിന് പോലും തികയാത്ത തരത്തില്‍ ശമ്പളം കൊടുത്തു, സേവനം എന്ന പേരില്‍ 12  മുതല്‍...

23 ഫെബ്രുവരി 2012

പിറവം സാധ്യതകള്‍... മങ്ങലുകള്‍...

പിറവം ഇലക്ഷന്‍ ഉമ്മന്‍ ചാണ്ടിക്ക് തുടക്കം മുതലേ ഒരു കീറാമുട്ടി തന്നെയായിരുന്നു. ആരു ജയിക്കും എന്നതിലുപരി പലയിടത്തും എല്‍ ഡി എഫ് ജയിച്ചാല്‍ ഉമ്മന്‍ ചാണ്ടി രാജി വെക്കണമോ അതോ വേണ്ടയോ എന്നാണു  ചര്‍ച്ചകള്‍ നടക്കുന്നത്. പിണറായി വിജയന്‍ പറയുന്ന പോലെ അതും ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെ. തല്‍കാലം രാജി വെക്കേണ്ട കാര്യമില്ല അഭ്യന്തര വകുപ്പ് അങ്ങ് ഒഴിഞ്ഞാല്‍ മതി എന്ന് ഇനി എങ്ങനെ പറയും അല്ലേ സഖാവേ? പക്ഷെ ഇതൊക്കെ  ഇലെക്ഷന്‍ കഴിഞ്ഞു മാത്രം ചര്‍ച്ച ചെയ്‌താല്‍ മതി എന്നാണ് പൊതുജനപക്ഷം... ഇലെക്ഷന്‍ ആസന്നമായ സമയത്ത്, സുപ്രീം കോടതി അഴിമതികേസില്‍ ശിക്ഷിച്ച യു ഡി എഫ് സ്ഥാപക നേതാക്കളില്‍ ഒരാളെ ശിക്ഷ ഇളവു കൊടുക്കുക മാത്രമല്ല ജയിലിലും, ആശുപത്രിയിലും വി ഐ പി പരിഗണന കൊടുക്കുകയും, ഇപ്പോള്‍ അഴിമാതിക്കാരനെ അല്ല...

13 ഫെബ്രുവരി 2012

മുട്ടിയാല്‍ അന്യന്‍റെ വളപ്പിലും ആവാം

വൈകിട്ട് ഓഫീസില്‍ നിന്നും വീട്ടില്‍ എത്തിയപ്പോള്‍ റോഡിലാകെ ഒരു ബഹളം. കുറച്ചു നാട്ടുകാര്‍ കൂടിയിട്ടുണ്ട്...കൂനനുറുമ്പ് നിരയിട്ടപോലെ ഒന്നിന് പുറകെ ഒന്നൊന്നായി വീടിനു മുമ്പില്‍ കുറെ ടിപ്പര്‍ ലോറികള്‍. മൂക്ക് അടഞ്ഞു പോകുന്നപോലെ ദുര്‍ഗന്ധം... സഹിക്കാന്‍ കഴിയുന്നില്ല. വീടിനടുത്ത് മാലിന്യം കൊണ്ടിടാന്‍ ഒഴിഞ്ഞു കിടന്ന സര്‍ക്കാര്‍ ഭൂമി കണ്ടെയിരിക്കുന്നു എന്ന് ആരോ പറഞ്ഞു കേട്ടു.ഒന്ന് ഞെട്ടി! ഉറക്കം തെളിഞ്ഞു കണ്ണ് തുറന്നു ജനല്‍ തുറന്നു ചുറ്റും നോക്കി. ഭാഗ്യം സ്വപ്നം തന്നെ ആണ്... പിന്നെ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. കണ്ണടക്കുമ്പോള്‍ ടിപ്പര്‍ ലോറികള്‍! ഈ അവസ്ഥ കേരളത്തിലെ ഏതു ഗ്രാമ പ്രദേശത്ത് താമസിക്കുന്ന സാധാരണ മലയാളിക്കും വരാം. വിളപ്പില്‍ ശാലയിലും മറ്റൊന്നുമല്ല സംഭവിച്ചത്. തങ്ങളുടെ പ്രശാന്ത സുന്ദരമായ ഗ്രാമഭംഗിക്ക്...

06 ഫെബ്രുവരി 2012

കേരളത്തിനൊരു ബുള്ളെറ്റ്....

തിരുവനതപുരം മുതല്‍ മംഗലാപുരം വരെ 634 കിലോമീറ്റര്‍ ബുള്ളെറ്റ് ട്രെയിന്‍!(മുല്ലപ്പെരിയാര്‍ കാരണം അത് കന്യാകുമാരിയില്‍ നിന്നും അല്ല!) മണിക്കൂറില്‍ 350 കിലോമീറ്റര്‍ സ്പീഡില്‍! സാങ്കേതിക വിദ്യയും, ട്രെയിനും, അതിനു വേണ്ട പണവും ജപ്പാനില്‍ നിന്നും. പണം പലിശ ഇല്ലാതെ...  കേട്ടപാതി കേള്‍ക്കാത്ത പാതി കേന്ദ്ര സര്‍ക്കാര്‍ പദ്ധതി അംഗീകരിക്കുന്നു. ഇന്ത്യയില്‍ വേറൊരു സംസ്ഥാനത്ത്   വേണമെന്ന് പോലും ആവശ്യപെടാത്ത ഒരു കാര്യം കേന്ദ്രം കണ്ട പാടെ അനുമതിയും കൊടുത്തിരിക്കുന്നു. മുക്കിയും മൂളിയും ഒരു ട്രെയിന്‍ പോലും തരാത്ത റെയില്‍വേ ബജെറ്റ് കണ്ടു തളര്‍ന്ന കേരളീയന് ആനന്തലബ്ദിക്ക് ഇനി എന്ത് വേണം. കേരളത്തില്‍ ഒന്നും നടക്കാന്‍ പോണില്ല എന്ന് കേന്ദ്രത്തിനു നന്നായി അറിയാം. അപ്പോള്‍ എന്തിനു വെറുതെ നോ പറയണം എന്ന് അവര്‍...

30 ജനുവരി 2012

കാസനോവയെ കണ്ടുപിടിക്കാമോ?

ഇന്ത്യാവിഷനു എതിരെ?    മലയാള മനോരമ പത്രത്തിലെ ഒരു വികൃതികളിയുടെ പരസ്യം കണ്ടപ്പോള്‍ ചിരിക്കാനല്ല തോന്നിയത്. കാസനോവയെ കണ്ടുപിടിക്കാമോ? പടത്തില്‍ അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍-ഉം   കളിയോടൊപ്പം നമ്മുടെ കൂടെ കൂടുന്നത്രേ! അപ്പൊ പണി കിട്ടി എന്നര്‍ത്ഥം. മലയാള സിനിമയിലെ ഇതിഹാസം എന്ന് വീമ്പു പറഞ്ഞു ദിവസം ആയിരം ഷോകളുമായി ജനങ്ങളുടെ പോക്കറ്റടിക്കാന്‍ ഇറങ്ങിയ ഒരു പടം, ഇറങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എവിടെ എന്ന് കണ്ടു പിടിക്കാന്‍ പത്രത്തില്‍ പരസ്യം കൊടുക്കേണ്ട ഗതിയായി....കൊച്ചിയില്‍ മൂന്നു തിയേറ്റര്‍-ഇല്‍ ഇറങ്ങിയ ഈ സിനിമ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഒന്നില്‍ ഒതുങ്ങി. ഒരാഴ്ച കഴിഞ്ഞാല്‍ ശരിക്കും കണ്ടു പിടിക്കേണ്ടി തന്നെ വരും... സാധാരണ മലയാളം സിനിമ, പ്രത്യേഗിച്ച് സൂപ്പര്‍സ്റ്റാര്‍ പടങ്ങള്‍ ഇറങ്ങി ഒന്ന് രണ്ടു ആഴ്ച കഴിഞ്ഞു കാണുന്നതാണ്...

24 ജനുവരി 2012

മുല്ലപ്പെരിയാറിനെ പറ്റി നീ ഒരക്ഷരം മിണ്ടരുത്...

കേരള സംസ്ഥാന ജലസേചന മന്ത്രിയും,  ഒരു പാര്‍ലിമെന്റ് എം പിയും ആലപ്പുഴയിലെ ഒരു പൊതു സമ്മേളനത്തിനിടെ നടത്തിയ വാക്പൊരു കണ്ടപ്പോള്‍ 'പോളണ്ടിനെ പറ്റി നീ ഒരക്ഷരം മിണ്ടരുത്' എന്ന് സന്ദേശം എന്ന സിനിമയില്‍ ശ്രീനിവാസന്‍ ജയറാമിനോട് പറയുന്ന സീനാണ് ഓര്‍മ വന്നത്. രാജ്യം ഭരിക്കുന്ന മന്ത്രിയെയും, എംപിയെയും  അവരൊക്കെ എന്ത് 'തര'വും കാട്ടിയാലും കീ ജയ് വിളിക്കുന്ന കൂടെ കുറെ മന്ദ ബുദ്ധിജീവികളെയും നമസ്കരിക്കുന്നു. കീ ജയ് വിളിക്കുന്നവരൊക്കെ മന്ത്രിയില്‍ നിന്നും, എം പിയില്‍ നിന്നും പല അര്‍ഹതയില്ലാതെ ആനുകൂല്യങ്ങളും പറ്റുന്നവര്‍ മാത്രമാണ്. ഇവര്‍ക്കൊക്കെ ജയ് അല്ല വിളിക്കേണ്ടത്.... തമ്മിലടി തുടങ്ങിയപ്പോഴേ പൊതുജനം അവിടം വിട്ടു ഒഴിഞ്ഞു പോയി തുടങ്ങി. എന്നാല്‍ ഒരു സാധാരണക്കാരന്‍ 'താനൊരു പൌരന്‍' എന്ന് പറഞ്ഞുകൊണ്ട് എന്തോ അഭിപ്രായം പറയാന്‍ തുനിഞ്ഞു. വെള്ളവസ്ത്ര...

13 ജനുവരി 2012

സഖാവ് വി എസിനെ കല്‍തുറുങ്കിലടക്കൂ .... പ്ലീസ്!

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട      അഴിമതിക്കെതിരെ പോരാടിയ ഒരു നേതാവിന്‍റെ മുഖം മൂടി അഴിഞ്ഞു വീണു. സഖാവ് വി എസ്  അച്ചുതാനന്തന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത്, അനധികൃതമായി 2.25 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി, ബന്ധുവിന് പതിച്ചു കൊടുത്തു! അഴിമതിക്ക് കൂട്ട് നിന്ന മുന്‍മുഖ്യമന്ത്രിയെയും, പിന്നെ കണ്ടാല്‍ അറിയുന്ന മറ്റു ചിലരെയും പ്രതി ചേര്‍ത്ത് കേസ് എടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തു. തലക്കെട്ടുകള്‍ വളരെ നന്നായിട്ടുണ്ട്... ചര്‍ച്ചകളും പൊടിപൊടിക്കുന്നുണ്ട്...    ഇങ്ങനെയുള്ള അഴിമതി കേസ് ശുപാര്‍ശകള്‍, തലക്കെട്ടുകള്‍ ആകാന്‍ ഇട നല്‍കാതെ, പ്രതിപക്ഷ നേതാവിനെ തുറുങ്കില്‍ അടക്കാനുള്ള ആര്‍ജവം കേരളത്തിലെ ഭരണാധികാരികള്‍ക്ക് ഉണ്ടാവണം. ആദ്യം ജയില്‍ പിന്നെ സമയം കിട്ടിയാല്‍ വിജാരണ എന്നതൊക്കെ, മദനിയെപ്പോലെ ഉള്ളവര്‍ക്ക്...

06 ജനുവരി 2012

സച്ചിന്‍റെ നൂറാം സെഞ്ചുറിയും, നൂറു കോടി ജനങ്ങളുടെ കാത്തിരിപ്പും...

വെയിറ്റിംഗ് സിന്‍സ് ലോങ്ങ്‌ ടൈം  1996 - ലെ ക്രിക്കെറ്റ് വേള്‍ഡ് കപ്പ്‌ നടക്കുന്ന സമയം.  ഷോറൂമുകളുടെ മുമ്പിലെ ചെറിയ ടി വിയില്‍ കാണിക്കുന്ന തല്‍സമയ പ്രക്ഷേപണം കാണുന്ന തിരക്കിനിടയില്‍ പുറകില്‍ നിന്നും മുഴങ്ങുന്ന ഒരു ചോദ്യമുണ്ടായിരുന്നു.. "സച്ചിന്‍  സെഞ്ചുറി  അടിച്ചോ?" - ഇപ്പൊ പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷവും അതേ ചോദ്യം തന്നെ ബാക്കി... (കേട്ടാ തോന്നും അങ്ങേരു കഴിഞ്ഞ ഇരുപതു വര്‍ഷമായി സെഞ്ചുറി ഒന്നും അടിചിട്ടില്ലെന്നു!) നൂറു കോടി ജനം കക്ഷി സെഞ്ച്വറിയുടെ സെഞ്ച്വറി തികക്കുന്നത് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഒന്‍പതു മാസം കഴിഞ്ഞു. അണ്‍സഹിക്കബിള്‍... ഒന്നെങ്കില്‍ പുള്ളി സെഞ്ച്വറി തികക്കണം, അല്ലെങ്കില്‍ കളി നിര്‍ത്തി വീട്ടി പോണം. അതും അല്ലെങ്കില്‍ മിനിമം ഇന്ത്യ കളി ജയിക്കുക എങ്കിലും...

04 ജനുവരി 2012

ഞാറക്കല്‍ - ചൂണ്ട ഇടാന്‍ കൊച്ചിയില്‍ ഒരിടം!

പണ്ടു കുട്ടിക്കാലത്ത് നമ്മള്‍ ചൂണ്ട കൊണ്ടും,തോര്‍ത്തുമുണ്ട് പിടിച്ചും, കുളം കലക്കിയും ഒക്കെ മീന്‍ പിടിച്ചു നടന്നിരുന്ന ഒരു കാലം, ഇപ്പോള്‍ നമ്മുടെ മക്കള്‍ക്ക്‌ അന്യം. അവര്‍ മീന്‍കടയില്‍, ഐസ് പെട്ടിക്കിടയിലെ നാറുന്ന മീന് മാത്രം കാണാന്‍ വിധിക്കപ്പെട്ടവരാണ്. ദുബൈയിലും, സൗദിയിലും ജോലി ചെയ്തിരുന്ന കാലത്ത് കടല്‍ തീരത്ത് ഫിലിപിനോകള്‍ ചൂണ്ടയിടുന്നത് അസൂയയോടെ നോക്കി നിന്നിട്ടുണ്ട്. അതുപോലെ നമ്മുടെ കൊച്ചി കായലില്‍ ചൂണ്ടമീന്‍ പിടിക്കാനുള്ള അവസരം കിട്ടിമോ എന്ന് പലതവണ ചിന്തിച്ചിട്ടുണ്ട്. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും അത് പുതിയ ഒരനുഭവം തന്നെയാവും. ഉറപ്പ്! പകലന്തിയോളം ഉള്ള നേരമ്പോക്കാണ്, വിനോദ സഞ്ചാരികള്‍ക്കായി ഞാറക്കലില്‍,  മത്സ്യ ഫെഡിന്റെ മില്‍കിവേ  അക്വാ  ടൂറിസം സെന്‍റെര്‍,  ഒരുക്കിയിരിക്കുന്നത്....

Page 1 of 712345Next

നല്ലെഴുതുകള്‍