![]() |
A signal where accidents are common! |
അരാഷ്ട്രീയ വാദികളെ ഒക്കെ അടിച്ചു തുടപോട്ടിക്കാന്‍ ആളില്ലപോലും. എന്ത് ചെയ്യാന്‍ ഇപ്പോള്‍ അടി വീഴുന്നത് രാഷ്ട്രീയക്കാരക്കാന്. ലോകത്താകമാനം പലവിധത്തില്‍ അധികാരകേന്ദ്രങ്ങളില്‍ എത്തിയവര്‍ക്കെല്ലാം അതില്‍ നിന്നും ഇറങ്ങി സാദാരണ മനുഷ്യനായി ജീവിക്കാന്‍ മടി ആണ്. ഇത് കമ്മ്യൂണിസത്തില്‍ ആയാലും, സോഷ്യലിസത്തില്‍ ആയാലും, അല്ല മതമേധാവിത്തത്തില്‍ ആയാലും ഒന്ന് തന്നെ. അധികാരത്തിന്റെ മണം അത്ര മത്തു പിടിപ്പിക്കുന്നതാണോ?
നമ്മുടെ ഇടയില്‍ തന്നെ താന്‍ വോട്ടു ചെയ്തു വിജയിപ്പിച്ച നേതാക്കള്‍, എന്ത് പച്ചതെണ്ടിതരം കാണിച്ചാലും കീ ജയ് വിളിക്കുന്ന രാഷ്ട്രീയത്തോട്, എങ്ങിനെ നമ്മുക്ക് യോജിക്കാന്‍ കഴിയും. നമ്മുടെ ഒക്കെ അഭിമാനം പണയം വെച്ച് വേണമെങ്കില്‍ വിളിക്കാം. ഒരു തെറ്റും ഇല്ല. മക്കള്‍ രാഷ്ട്രീയവും അങ്ങികരിക്കാന്‍ ആത്മാഭിമാനം ഉള്ളവര്‍ക്ക് കഴിയുമോ? ഇതിലും ഭേദം പണ്ടത്തെ രാജഭരണം തന്നെ.
എല്ലാ രാഷ്ട്രീയ പാര്‍ടികളിലും നല്ലവരും ചീത്തവരും ഉണ്ടു. എന്നാല്‍ നല്ലവരായ ആള്‍ക്കാര്‍ എല്ലാ പാര്‍ടിയില്‍ നിന്നും സൈഡ് ലൈന്‍ ചെയ്യപ്പെടുന്നു എന്നതാണ് ഈ ലോകത്തിന്‍റെ അപചയം. ഉദാഹരണത്തിന് വി എം സുധീരന്‍, വി എസ് അച്ചുതാനന്ദന്‍ എന്നിവര്‍ പോലുള്ളവര്‍ അവരവരുടെ പാര്‍ട്ടികളില്‍ നോട്ടപ്പുള്ളികള്‍ ആണ്. ഓരോ പ്രദേശങ്ങളിലും നല്ലവരെ മാത്രമേ വിജയിപ്പിച്ചു വിടുകയുള്ളൂ എന്ന ഒരു തീരുമാനം അരാഷ്ട്രീയ വാദികള്‍ സ്വീകരിക്കണം. അപ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നല്ലവരെ മാത്രം മുന്‍പന്തിയിലെക്ക് കൊണ്ടുവരാന്‍ ശ്രെമിക്കും. അങ്ങിനെ മാത്രമേ ഇപ്പോള്‍ നിലനില്‍ക്കുന്ന ഡെമോക്രസി സംവിധാനം വിജയിക്കുക ഉള്ളൂ. ജനങ്ങള്‍ അവര്‍ തിരഞ്ഞെടുത്ത ഭരണതികാരികളെ അടിക്കേണ്ടി വരുന്ന സാഹചര്യം ടെമോക്രസിയുടെ പരാജയത്തിന്റെ സൂചനയാണ്.
നമ്മുടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പോലും കാലാകാലങ്ങളില്‍ പല രാഷ്ട്രീയ നേതാക്കളും തമിഴ്നാടു സര്‍കാരിന്‍റെ പണം പിടുങ്ങി, കേരളത്തിന് വേണ്ടി മാമാ പണി ചെയ്യുന്നതായി കുമാരി ജയാമ്മ പറയുന്നു. ശെരി കാണാതിരിക്കില്ല. അല്ലെങ്കില്‍ പിന്നെ 100 വര്‍ഷമായ ഒരു ഡാമിന് 1970-ല്‍ 999 വര്ഷം കരാര്‍ പുതുക്കി കൊടുക്കുമായിരുന്നോ? ജയലളിത ഉറപ്പായും ഇതാരോക്കെ എന്നത് കേരളജനതക്ക് കാട്ടിക്കൊടുക്കണം. അല്ലെങ്കില്‍ കോടതിയില്‍ ഏതെങ്കിലും വകതിരിവ് ഉള്ള ഒരു മലയാളി അതിനും ഒരു കേസ് കൊടുക്കട്ടെ. എന്നിട്ട് വേണം അവന്മാരെ ഒക്കെ നടുറോട്ടില്‍ തുണി ഉരിഞ്ഞു നിര്‍ത്തി ചാണക വെള്ളം തളിച്ച് ഒന്ന്‍ ശുദ്ധികലശം ചെയ്യാന്‍.
ഇത്തരത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി അല്ലാതെ സ്വന്തം സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നാട് ഭരിക്കാന്‍ ഇറങ്ങി തിരിക്കുന്ന രാഷ്ട്രീയ വാദികള്‍, ജനങ്ങളുടെ ശരിക്കുള്ള മുഖം കാണുവാന്‍ പോകുന്നേ ഉള്ളൂ.
അഴിമതിക്കെതിരായി കാഹളം മുഴക്കുന്നവര്‍ എല്ലാവരും നല്ലവര്‍ ആണെന്ന് അഭിപ്രായം പറയാന്‍ വയ്യ. പ്രതിപക്ഷ പാര്‍ടികള്‍ അവര്‍ക്ക് നഷ്ടപ്പെട്ട അവസരത്തെ ഓര്‍ത്തു കരയുന്നു. അവര്‍ അധികാരത്തില്‍ ഏറുമ്പോള്‍ ചക്കര കുടത്തില്‍ തന്നെ അവരും തല മുഴുവനായി ഇടുന്നു. കര്‍ണാടകയിലും, ഉത്തരകണ്ടിലും, ജാര്കണ്ടിലും ഇതൊക്കെ തന്നെയാണ് നടന്നത്. അഴിമതി കാര്യത്തില്‍ കേരളത്തില്‍, തമ്മില്‍ ഭേദം ഇടതു പക്ഷക്കാരാണ് എന്നത് പറയാതെ വയ്യ. അവരുടെ ജനസമ്മിതി, ജനഷേമപ്രവൃതികള്‍ എത്രമാത്രം നല്ലത് എന്നതിന് വിരുധാഭിപ്രായം ഉണ്ടാവാം.
എന്തൊക്കെ ആയാലും ഈ ഭൂമിയില്‍ അസത്യം മാത്രമേ ജയിക്കുക ഉളളൂ എന്നാണ് തോന്നുന്നത്. നല്ലവനായ അബേലിനെ കൊന്നു ദുഷ്ടനായ കായേന്‍ ജയിച്ചപോലെ, തിന്മ മാത്രം വിജയം കാണും എന്നത് യാദാര്‍ത്ഥ്യം ആണ്. അതില്‍ ദുഖിച്ചിട്ടോ, ലേഖനം എഴുതിയിട്ടോ കാര്യം ഇല്ല.
എങ്കിലും സത്യം ദൈവ സന്നിതിയില്‍ വിജയിക്കും. ഉറപ്പാണ്.