![]() |
ഇന്ത്യാവിഷനു എതിരെ? |
സാധാരണ മലയാളം സിനിമ, പ്രത്യേഗിച്ച് സൂപ്പര്‍സ്റ്റാര്‍ പടങ്ങള്‍ ഇറങ്ങി ഒന്ന് രണ്ടു ആഴ്ച കഴിഞ്ഞു കാണുന്നതാണ് ബുദ്ധി... അതിനുള്ളില്‍ തിയേറ്റര്‍ വിട്ടു പടം പോയാല്‍ അത് പൊളി എന്നര്‍ത്ഥം. ഇത് പൊതുജനം മനസ്സിലാക്കി എന്നറിഞ്ഞു, ഒരാഴ്ചക്കുള്ളില്‍ തന്നെ കാശ് പിരിഞ്ഞു വരട്ടെ എന്ന വിധം സിറ്റിയിലെ എല്ലാ തീയെറ്റെരിലും ഒരേ പടം ഇറക്കിയാല്‍ ജനം എന്ത് ചെയ്യും? കാണാതെ തന്നെ പടം പോളിയാനെന്നു വിധി എഴുതും. അതുമാത്രമല്ല കാശ് കളഞ്ഞു സമയം മിനക്കെടുത്തിയ ചില അത്യാരാധകരല്ലാത്ത പൊതുജനം ചിലപ്പോള്‍ ചൊറിഞ്ഞെന്നും വരും. അത്തരം ഒരു ചൊറിച്ചില്‍ ആണ് ഇന്ത്യാവിഷന്‍ ചാനല്‍ നടത്തിയത്. അത് കണ്ടു കുറച്ചു ഫാന്‍സുകാര്‍ 'We hate Indiavision' ഫേസ് ബുക്ക് ഗ്രൂപ്പുകള്‍ ഉണ്ടാക്കി നാണം കെടുന്നു. പൊതുജനം അത്രയ്ക്ക് കഴുതകള്‍ അല്ല എന്ന് മനസ്സിലാക്കാനുള്ള സാമാന്യ വിവരം ഇത്തരക്കാര്‍ക്കില്ലേ?
പടം പൊട്ടി കാശ് പോയാലും ഗെയിം നടത്തി എങ്കിലും കുറച്ചു തിരികെ പിടിക്കണം. ഫാന്‍സ് അസോസിയേഷന്‍ വെറുതെ അവരെ പുകഴ്ത്തി, അല്ലെങ്കില്‍ എതിര്‍ക്കുന്നവരെ തെറി പറഞ്ഞു സമയം കളയാതെ SMS അയച്ചു പത്തു കാശ് ഉണ്ടാക്കി കൊടുക്കാന്‍ നോക്കണം. അവര്‍ക്കും ജീവിക്കണ്ടേ?
ഈ സിനിമ ഞാന്‍ കണ്ടിട്ടില്ല. ഏതായാലും ഒന്ന് കാണും. 15 കോടി മുടക്കിയ ഈ സിനിമ എങ്ങാനും പൊളിഞ്ഞു ഇനി മേലില്‍ മലയാള സിനിമ ഉണ്ടാക്കില്ല എന്നവിധം അമ്മ സമരം ചെയ്താലോ എന്നു പേടിച്ചിട്ടല്ല, എങ്ങനെ ഈ പതിനഞ്ചു കോടി പൊടിച്ചു എന്നറിയണം അത്ര മാത്രം...
കാസനോവ ഇറങ്ങുന്നതിനു തലേനാള്‍ ലാല്‍ ജോസിന്‍റെ സ്പാനിഷ് മസാല കണ്ടു പുറത്തിറങ്ങി ഒബെരോണ്‍ മാള്ളില്‍ ലിഫ്റിനു കാത്തു നിന്ന കുറച്ചു പേരെ ഒരു സെക്യൂരിറ്റി ഓടി വന്നു ''മാറി നില്‍ക്കൂ... മാറി നില്‍കൂ...'' എന്ന് പറഞ്ഞു അകറ്റി നിര്‍ത്താന്‍ നോക്കുന്നതു കണ്ടു... പണ്ടു ബ്രാഹ്മണര്‍ വരുമ്പോ മുന്‍പേ മണിയുമായി ചിലരുണ്ടായിരുന്നു എന്ന് കേട്ടിട്ടേ ഉള്ളൂ... പക്ഷെ ആരും അനങ്ങിയില്ല... അതാ ലിഫ്റ്റ് തുറന്നു ലാലേട്ടന്‍ വരുന്നു...സ്പാനിഷ് മസാല കാണാന്‍ വരുന്ന വരവാണ്. ഒരു നല്ല സിനിമ കണ്ടിട്ട് കുറെ നാള്‍ ആയി കാണും! കൂടി നില്‍ക്കുന്ന എല്ലാവരെയും കണ്ടപ്പോള്‍ ചെറിയ ഒരു പുഞ്ചിരി ആ മുഖത്ത് വിടര്‍ന്നു... ''ഇന്നു രാത്രി ഒന്നു കഴിഞ്ഞോട്ടെ നിങ്ങള്‍ക്കൊക്കെ നല്ലത് വച്ചിട്ടുണ്ട്'' എന്നോ മറ്റോ ആണോ അതിനര്‍ത്ഥം?
Tweet