കേരളത്തിലെ പല സ്വകാര്യ ആശുപത്രികളിലും മാസങ്ങളോളമായി നടന്നു വന്ന നേഴ്സുമാരുടെ സമരം ഇപ്പോള്‍ മാത്രമാണ് ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടത്. സ്വകാര്യ ആശുപത്രികളുടെ സ്വാര്‍ത്ഥത ഒന്ന് മാത്രമാണ് നേഴ്സുമാര്‍ സമര രംഗത്തേക്ക് വരാന്‍ ഇടയാക്കിയെതെന്നു നമ്മുടെ ഹൈകോടതി പോലും അഭിപ്രായപ്പെട്ടത് നമ്മുടെ മന്ത്രി കേട്ടില്ല. നേഴ്സുമാരുടെ സമരത്തില്‍ ഒരാശുപത്രിയിലെ രോഗിക്കും യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല എന്നത് യാഥാര്‍ത്ഥ്യം ആണെന്നിരിക്കെ ആരോഗ്യ മന്ത്രി നേഴ്സുമാര്‍ക്ക് എതിരെ പറഞ്ഞ വാക്കുകള്‍ ഒരുപക്ഷെ പക്വത ഇല്ലായ്മയുടെതാണ്.
ഇതുവരെ പല ആശുപത്രികളിലും നടന്ന അപ്രതീക്ഷിത സമരങ്ങള്‍ ആശുപത്രികളുടെ നടത്തിപ്പിനും, രോഗികള്‍ക്കും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നായിരുന്നു ആ വാചകം. മൂന്നു നേരത്തെ ഭക്ഷണത്തിന് പോലും തികയാത്ത തരത്തില്‍ ശമ്പളം കൊടുത്തു, സേവനം എന്ന പേരില്‍ 12 മുതല്‍ 15 മണിക്കൂര്‍ വരെ നിരന്തരം ജോലി ചെയ്യിപ്പിച്ചു, പിഴിഞ്ഞ ആശുപത്രികളുടെ കേസില്‍ ഹൈകോടതിയും, സുപ്രീം കോടതിയും നിരീക്ഷിച്ചത് നെഴ്സുംമാരുടെ സമരം തികച്ചും ന്യായമാണ് എന്നാണു.
അപ്പോഴൊന്നും ഇത്തരം ആശുപത്രികള്‍ക്കെതിരെ ഒരക്ഷരം പ്രതികരിക്കാതെ ഒരു സുപ്രഭാതത്തില്‍ നേഴ്സുമാരുടെ സമരം അന്യായം എന്ന് ആരോഗ്യ മന്ത്രി പറയുമ്പോള്‍ മനസാക്ഷി ഉള്ള കേരളീയര്‍ എങ്ങനെ പ്രതികരിക്കും? ആരോഗ്യ മന്ത്രി എന്ന നിലയില്‍ അവരുടെ പ്രശ്നങ്ങളില്‍ ഇടപെടാതെ ആശുപത്രിക്ക് വേണ്ടി വക്കാലത്ത് പറഞ്ഞ മന്ത്രി കേരളത്തിന് ഭൂഷണമാണോ?
ഇത് ഒരു മന്ത്രിയുടെ താല്‍പര്യം എന്നതില്‍ ഉപരി, ഇത്തരം പൊതുജന ശ്രദ്ധ ആകര്‍ഷിക്കുന്ന അവകാശ സമരങ്ങളെ ഏതു വിധത്തില്‍ പ്രതിരോധിക്കണം എന്നതില്‍, കോണ്‍ഗ്രസ് പാര്‍ട്ടി ഒരു പൊതുനയം സ്വീകരിച്ചിരിക്കുന്നു എന്ന് നമ്മള്‍ കരുതണം. അത്തരം ഒരു അഭിപ്രായ പ്രകടനമാണ് നമ്മുടെ നിശബ്ദനായ പ്രധാനമന്ത്രി അടുത്തിടെ കൂടംകുളം സമരത്തെ പറ്റി നടത്തിയത്. അത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായം ആണോ എന്ന സംശയം സ്വാഭാവികം മാത്രം.
ഇന്ത്യയിലാകെ അഴിമതിക്കെതിരെ അണ്ണാ ഹസാരെ നടത്തിയ അഹിംസാ സമരങ്ങളും ഇത്തരത്തില്‍ തന്നെ അപവാദ പ്രചാരണങ്ങള്‍ കൊണ്ട് തടയാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. എന്നാല്‍ അഴിമതി വേണോ എന്നല്ല അത് മതി എന്നാണു കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പൊതു നയം. സുപ്രീം കോടതി അഴിമതിക്ക് ശിക്ഷിച്ച നേതാവ് അഴിമതി ചെയ്തതായി തനിക്കു തോന്നുന്നില്ല എന്ന് നമ്മുടെ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത് അടുത്തിടെയാണ്. അതുപോലെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന പോതുപ്രവര്തകരെ ഇല്ലാ കേസുകളില്‍ പെടുത്തുന്ന നയവും പരിതാപകരമാണ്. വി എസിനെതിരായ കേസുകളെല്ലാം തന്നെ അത്തരത്തില്‍ കേട്ടിച്ചമാക്കപ്പട്ട ഒന്നാണെന്ന് കേരളത്തില്‍ സാമാന്യം വിവരം ഉള്ളര്‍ക്കെല്ലാം അറിയാം. അതുകൊണ്ട് യു ഡി എഫ് നയം മാറ്റി എഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
അതിവേഗം "അഴി"ദൂരം ബഹു"മതി"യോടെ!!!! അഴിമതി അതിനുള്ളില്‍ തന്നെയുണ്ട്......
Tweet