
ആകെ 183170 സമ്മതിദായകര്‍! അതില്‍ 89925 ആണുങ്ങള്‍, 93245 പെണ്ണുങ്ങള്‍ (കൂടുതല്‍ കൂടിയ നാട് കേരളം). അറുപതു ശതമാനത്തോളം വരുന്ന ക്രിസ്തുമത വിശ്വാസികള്‍, ബാക്കി നാല്പതില്‍ മുപ്പതു ശതമാനം നായര്‍, ഈഴവ, മറ്റു ഹിന്ദു സമുദായക്കാര്‍, പത്തു ശതമാനം മറ്റുള്ളവര്‍. ഇതില്‍ യു ഡി എഫ് എല്‍ ഡി എഫ് മുന്നണികളാണ് മത്സര രംഗത്തെ പ്രമുഗര്‍... വര്‍ഗീയ പാര്‍ടി എന്നറിയപ്പെടുന്ന ബിജെപിയും രംഗത്തുണ്ട്. മുപ്പത് ശതമാനം വരുന്ന നായര്‍, ഈഴവ സമുദായ നേതാക്കള്‍ യു ഡി എഫ്-നു അനുഭാവം പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പോള്‍ ആരാണ് യഥാര്‍ത്ഥ വര്‍ഗീയ പാര്‍ട്ടി എന്ന് ആര്‍ക്കും സംശയം തോന്നാം.
ഓര്‍ത്തഡോക്‍സ്, യാക്കോബായ വിഭാകങ്ങള്‍ തിങ്ങി ജരുങ്ങി പാര്‍ക്കുന്ന ഇടമായതിനാല്‍ ചിലപ്പോള്‍ അവര്‍ തമ്മിലുള്ള ചില്ലറ അടിപിടികള്‍ സ്വാഭാവികം. സ്നേഹം മാത്രം മാനവരാശിയെ പഠിപ്പിച്ച യേശു ദേവന്റെ പേരില്‍ തമ്മില്‍ തല്ലുന്ന ലോകത്തെ പല ക്രിസ്തുമത വിശ്വാസികളില്‍ ഒരു കൂട്ടര്‍... ഇവരെ പ്രതിനിധീകരിക്കുന്ന പിതാക്കന്മാര്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ വിശ്വാസികളോട് അഭ്യര്തിച്ചിട്ടുണ്ട്. സാധാരണ കമ്മ്യൂണിസ്റ്റ് കള്‍ക്ക് വോട്ട് ചെയ്യാന്‍ പറയുന്ന സമയത്താണ് ഈ മനസാക്ഷി വോട്ട് കടന്നു വരുന്നത് എന്ന് ഇതു കണ്ണ് പൊട്ടനും അറിയാം. അങ്ങനെ പിറവം അച്ചായന് ഒരു ത്രിശങ്കു ആയി...
മാത്രമല്ല സംസ്ഥാന തിരെഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അമ്പേ പരാജയപ്പെടുകയും ചെയ്തു.
അത് മനസ്സിലാക്കി ഉടന്‍ വേണ്ടത് ചെയ്യാന്‍ ചില മാമാമാരെ അച്ചായന്‍ കച്ച കെട്ടി ഇറക്കി. പണം ഇറക്കി ഒരു കമ്മ്യൂണിസ്റ്റ് MLA യെ വിലക്ക് വാങ്ങി. വില കൊടുത്തു വാങ്ങി എന്നത് പച്ച വെള്ളം പോലെ യാദാര്‍ത്ഥ്യം. അത് കോണ്‍ഗ്രസ് പാരമ്പര്യം. മുമ്പ് നരസിംഹ റാവു ഗവണ്മെന്റ് നിലനിര്‍ത്താന്‍ JMM എന്ന പാര്‍ട്ടിക്ക് പണം കൊടുത്തതിനു അദ്ദേഹം ജയിലില്‍ പോലും കിടക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് മന്‍മോഹന്‍ സിംഗ് കാലത്ത് പാര്‍ലിമെന്റില്‍ പണം ഉയര്‍ത്തിപ്പിടിച്ചു നടന്ന നാടകങ്ങള്‍ നമ്മുടെ നാടിനെ നടുക്കി.
പണം കൊടുത്താല്‍ വരുന്നവരാണോ CPIM, MLA മാര്‍ എന്ന് അക്ഷേപിക്കുമ്പോള്‍ ഒരു കാര്യം ഓര്‍ക്കണം. മുപ്പതു വെള്ളിക്കാശിനു ആണ് യേശു ദേവനെ ഒറ്റികൊടുക്കുന്നത്. പിശാചിന്റെ പ്രേരണ നിമിത്തമാണ് യുദാസ് യേശു ദേവനെ ഒറ്റികൊടുക്കുന്നത്. ഇവിടെയും ഒരു പിശാചു പിന്നില്‍ ഉണ്ട്... ഇവടെ നാട് നന്നാവാന്‍ ബാക്കി ഉള്ള എല്ലാ CPIM, MLA മാര്‍ക്കും വില പറയുന്ന ചില യു ഡി എഫ് കാരോട് എനിക്ക് പറയുവാന്‍ ഉള്ളത് ഇത് മാത്രം...യേശു ദേവനെ 30 വെള്ളിക്കാശിനു ഒറ്റിക്കൊടുപ്പിക്കപ്പെട്ടത
ഒക്കത്ത് കുഞ്ഞിനേയും പിടിച്ചു റജീന വിളിച്ചു പറഞ്ഞ പേരുകള്‍, സൂര്യനെല്ലി പെണ്‍കുട്ടികള്‍ വിളിച്ചു പറഞ്ഞ വി ഐ പി കള്‍, ഇവരൊക്കെ നാട് ഭരിക്കുന്ന കേരളത്തില്‍, കറിവേപ്പില പോലെ ഉപേക്ഷിക്കപ്പെട്ട ഒരു മുന്‍ കമ്മ്യൂണിസ്റ്റ് കാരിയുടെ പേരില്‍ ഒരു ഉപമ പറഞ്ഞ വി എസിനെ അത്ര കണ്ടു വിമര്‍ശിക്കാന്‍ പാടുണ്ടോ? ഏതായാലും വി എസ് പറഞ്ഞത് കൊണ്ട് സിന്ധു ജോയ് ഏതെങ്കിലും ഒരു പേര് കേള്‍ക്കാത്ത ബോര്‍ഡിന്റെ തലപ്പെത് എങ്കിലും എത്തും എന്ന് ഉറപ്പിക്കാം. അതിനു വി എസിനോട് അവര്‍ നന്ദി പറയണം.
Tweet