![]() |
പ്രിയങ്ക consoles രാഹുല്‍ |
ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന, ഇപ്പോഴും ഇന്ത്യ ഭരിക്കുന്ന മഹത്തായ കോണ്‍ഗ്രസ് പ്രസ്ഥാനം, ഇപ്പോള്‍ നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ അമ്പേ പരാജയപ്പെട്ടു എന്ന് മാത്രമല്ല, കോണ്‍ഗ്രസ് യൂത്ത് ഐക്കണ്‍ ആയും, ഭാവി പ്രധാന മന്ത്രി ആയും മാധ്യമങ്ങള്‍ വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധി വെറും അമുല്‍ ബേബി ആയി മാറിയതും ജനം കണ്ടു.
രാഹുല്‍ ഗാന്ധി യു പിയില്‍ എല്ലായിടത്തും വാതോരാതെ പ്രസംഗിച്ചു, പക്ഷെ കേള്‍ക്കാന്‍ ആളുണ്ടായിരുന്നോ എന്ന് ഒരു മാധ്യമങ്ങളും നമ്മെ കാണിച്ചില്ല. എങ്കിലും രാഹുല്‍ തന്റെ പ്രചാരണ യോഗങ്ങളിലെ ഒഴിഞ്ഞ കസേരകളെ നോക്കി സ്വന്തം പ്രകടന പത്രിക കീറി എറിഞ്ഞു... അദ്ദേഹം യോഗങ്ങളില്‍ പലപ്പോഴും ക്ഷുഭിതനായി. പിന്നീട് യോഗങ്ങളില്‍, പെങ്ങള്‍, പ്രിയങ്കയും രാഹുലിനെ രക്ഷിക്കാനായി എത്തി. ജീന്‍സും, ടോപും ധരിച്ചു ബിസിനസ് നടത്തിയിരുന്ന പ്രിയങ്ക പ്രച്ഛന്ന വേഷത്തിനു എന്നവണ്ണം ഇന്ദിര ഗാന്ധിയെപ്പോലെ, വേഷം ധരിച്ചു യു പിയിലെ ഗ്രാമങ്ങളില്‍ പോയി പ്രസംഗിച്ചു. ആരും കേള്‍ക്കാന്‍ ഉണ്ടായില്ല എന്നത് സത്യം.
പ്രിയങ്കയുടെ ഭര്‍ത്താവും, ചുരുങ്ങിയ കാലം കൊണ്ട് forbes മാസികളില്‍ ബിസിനസ് മാഗ്നെറ്റ് എന്ന് പേരെടുത്ത റോബര്‍ട്ട് ഗാന്ധി ഇലെക്ഷന്‍ കമ്മീഷനെ പോലും വെല്ലു വിളിച്ചു റോഡ് ഷോ നടത്തി. പ്രിയങ്ക മക്കളെ സ്റ്റേജില്‍ കൊണ്ട് നിര്‍ത്തി വോട്ടിനു യാചിച്ചു....എല്ലാം മാധ്യമ ശ്രദ്ധ നേടി, ജനം പക്ഷെ തിരിഞ്ഞു നോക്കിയത് പോലുമില്ല. അത് മനസ്സിലാക്കി, രാഹുല്‍ ഗാന്ധി യു പി തലസ്ഥാനം മുഴുവന്‍ മണിക്കൂറുകള്‍ സ്തംഭിപ്പിച്ചു റോഡ് ഷോ നടത്തി... പണം നല്‍കി തനിക്കു പുഷ്പ വൃഷ്ടി നടത്തിപ്പിച്ചു... (പണപ്പെരുപ്പത്തില്‍, കഷ്ടതകളില്‍, ദാരിദ്രത്തില്‍ ഉഴലുന്ന സാധാരണക്കാര്‍ എങ്ങനെ അഴിമതി ഭരണം നടത്തുന്ന ഭരണ ശില്പിയെ പുഷ്പ വൃഷ്ടി നടത്തി ആദരിക്കും?)
പൊതു ജനങ്ങളെ വഞ്ചിച്ചു, ഖജനാവ് കൊള്ളയടിച്ചും (2G, CWG, IPL scam, ആദര്‍ശ് Scam, Bofors scam) ജനവഞ്ചന നടത്തി ഭരിക്കുന്ന പാര്‍ട്ടിക്ക് ഒരു ചെറിയ കൊട്ട്, എങ്കിലും കൊടുക്കണം എന്ന് ജനം തീരുമാനിച്ചു കഴിഞ്ഞിരുന്നു. ഇവിടെ അഞ്ചില്‍ നാല് സംസ്ഥാനങ്ങളും അത് പ്രാവര്‍ത്തികമാക്കി... ബാക്കി വരാന്‍ ഇരിക്കുന്നേ ഉള്ളൂ...
കേരളത്തില്‍ ഞാന്‍ കോണ്‍ഗ്രസ് പാര്‍ടിക്കെതിരെ പറഞ്ഞാല്‍ ഉടനെ എന്നെ കമ്മ്യൂണിസ്റ്റ് ആക്കും. തിരിച്ചു നിനക്ക് എത്ര സീറ്റ് കിട്ടി എന്ന് ചോദിക്കും. ഇവിടെ ഞാനും നീയും ഒന്നുമല്ല മത്സരിക്കുന്നത് എന്ന് തിരിച്ചറിയണം. മത്സരിക്കുന്നത് നേതാക്കള്‍ ആണ്. ഇവിടെ കോണ്‍ഗ്രസിന് കിട്ടിയാലും, കമ്മ്യൂണിസ്റ്റ് -നു കിട്ടിയാലും, മറ്റാര്‍ക്കോ കിട്ടിയാലും കിട്ടുന്നത് തനിക്കു തന്നെ എന്ന ബോധം വേണം.
അപ്പോള്‍ നമ്മള്‍ ജയിപ്പിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളെയോ, വ്യവസായികളെയോ, സ്വാര്‍ത്ഥ തല്‍പരെയോ, ഏതെങ്കിലും മത ജാതി വ്യവസ്ഥയുടെ അകമ്പടിക്കാരെയോ, നേതാക്കളുടെ മക്കളെയോ അല്ല. മറിച്ചു പൊതുനന്മ ലക്‌ഷ്യം വച്ച്, രാജ്യ സ്നേഹത്തോടെ, മാന്യമായി ജീവിക്കുന്ന കഴിവുള്ളവരെ മാത്രമാണ്. പലപ്പോഴും കള്ളന്‍, അല്ലെങ്കില്‍ കൊള്ളരുതാത്തവന്‍ എന്ന് അറിഞ്ഞു കൊണ്ട് തന്നെ ഞാന്‍ കോണ്‍ഗ്രസ് ആണ് അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് ആണ് അത് കൊണ്ട് ഞാന്‍ അവര്‍ക്കെ വോട്ട് ചെയ്യൂ എന്ന് വാശി പിടിക്കുന്ന സുഹൃത്തുക്കളെ എനിക്ക് പുച്ഛമാണ്. ഒരു പക്ഷെ ഇത്തരം ബോധമില്ലായ്മ ആണ് ഇപ്പോഴത്തെ രാഷ്ട്രീയക്കാരുടെ വിജയം.
സ്വന്തം ലേഖകന്‍: ദിഗ് വിജയ് സിംഗ് എന്ന പേര് മാറ്റി ദിഗ് പരാജയ സിംഗ് എന്ന് മാറ്റുന്നതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണം എന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ഉടന്‍ തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുലും, ദിഗ് പരാജയ സിങ്ങും പിറവം കവലയില്‍ എത്തുന്നതായിരിക്കും...കനത്ത സാമ്പത്തിക നഷ്ടം കണക്കിലെടുത്ത് പെട്രോള്‍ ഡീസല്‍ വില അഞ്ചു രൂപ കൂട്ടുന്ന കാര്യം ആലോചിച്ച ശേഷം സ്പെഷ്യല്‍ വിമാനത്തില്‍ പിറവത് മകനെ കാണാന്‍ എത്തുമെന്ന് സോണിയ ഗാന്ധിയും അറിയിച്ചു. (പാവം ചെറുക്കന്റെ കാര്യം ഇതോടെ പോക്കായി...)
Tweet