![]() |
വെയിറ്റിംഗ് സിന്‍സ് ലോങ്ങ് ടൈം |
"സച്ചിന് സെഞ്ചുറി അടിച്ചോ?" - ഇപ്പൊ പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷവും അതേ ചോദ്യം തന്നെ ബാക്കി... (കേട്ടാ തോന്നും അങ്ങേരു കഴിഞ്ഞ ഇരുപതു വര്‍ഷമായി സെഞ്ചുറി ഒന്നും അടിചിട്ടില്ലെന്നു!)
നൂറു കോടി ജനം കക്ഷി സെഞ്ച്വറിയുടെ സെഞ്ച്വറി തികക്കുന്നത് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഒന്‍പതു മാസം കഴിഞ്ഞു. അണ്‍സഹിക്കബിള്‍... ഒന്നെങ്കില്‍ പുള്ളി സെഞ്ച്വറി തികക്കണം, അല്ലെങ്കില്‍ കളി നിര്‍ത്തി വീട്ടി പോണം. അതും അല്ലെങ്കില്‍ മിനിമം ഇന്ത്യ കളി ജയിക്കുക എങ്കിലും വേണം.
അഞ്ചാം മന്ത്രി സ്ഥാനം കാത്തു മടുത്ത, ഒരു മുന്‍സഖാവ് മഞ്ഞള്‍ അലി, 'ഇനി നാട്ടിലേക്കില്ല' എന്ന് പറഞ്ഞു, പോയപോലെ ആസ്ത്രേലിയയില്‍ തന്നെ അങ്ങു തങ്ങിയാല്‍ മതി. സെഞ്ചുറി ഇല്ലാതെ ഇങ്ങോട്ട് വരണ്ട. ഹോ ഇങ്ങനെ പോയാല്‍ സച്ചിന് മുമ്പേ പെട്രോള്‍ സെഞ്ചുറി തികക്കാന്‍ സാദ്യത ഉണ്ടു. യു പി യില്‍ തിരഞ്ഞെടുപ്പൊന്നു കഴിഞ്ഞോട്ടെ കാണിച്ചു തരാം... അല്ലേ നേതാക്കളെ?
സച്ചിന്‍ സെഞ്ചുറി അടിച്ചാല്‍ ഒന്നുകില്‍ ടീമില്‍ മിനിമം രണ്ടു പേരു കൂടി സെഞ്ചുറി അടിക്കും എന്നിട്ട് കളി ജയിക്കും. അല്ലെങ്കില്‍ എല്ലാനും കൂടി പൂജ്യത്തിനു പുറത്തുപോകും, അങ്ങനെ കളി തോക്കും. എന്ത് പറഞ്ഞാലും നമ്മുടെ സച്ചിന്‍, ഒരു മാച്ച് വിന്നര്‍ ആണോ? ഒരിക്കലും അല്ല(എന്‍റെ നിരൂപണം അല്ല)... ഇങ്ങനെയുള്ള വയസ്സന്‍ കളിക്കാരാ ഒക്കെത്തിനും പ്രശ്നം, സച്ചിന്‍ വയസ്സ് 38 , ദ്രാവിഡ് വയസ്സ് 37, ലക്ഷ്മണ്‍ വയസ്സ് 38 , ഇങ്ങനെ മധ്യവയസ്കരുടെ പടയാ ടീമില്‍. പിന്നെങ്ങനെ കൊണം പിടിക്കാനാണ്? ചങ്കുറപ്പ് ഉള്ള നല്ല പുതിയ പിള്ളാരെ പറഞ്ഞു വിടാന്‍ ഉള്ളതിന്... ആരാ ഈ ടീം സെലെക്ടര്സ്... @#$&*^#%&()#... കളി കാണുന്ന ആര്‍ക്കും തോന്നിപ്പോവും.
കാര്യം കുറെ ഒക്കെ ശരി തന്നെ, ആസ്ത്രേലിയ കളിക്കാരില്‍ പതിനൊന്നില്‍ , എട്ടും മുപ്പതു വയസ്സില്‍ താഴെ, ഇന്ത്യന്‍ കളിക്കാരില്‍ പതിനൊന്നില്‍, എട്ടും മുപ്പതിന് മുകളില്‍... പിള്ളാരും വയസ്സന്മാരും തമ്മിലുള്ള കോല്‍കളി... ആര് ജയിക്കാനാ സാധ്യത? നിങ്ങള്‍ പറയൂ... (മനോരമയില്‍ ഇല്ല)
ഇങ്ങനെ എന്തൊക്കെ കണ്ടുപിടുത്തങ്ങള്‍ ആണ്... കളിക്കാരെ തെറി പറഞ്ഞു ചിലരുടെ നാവുളുക്കി... പക്ഷെ കഴിഞ്ഞ കുറെ കളിയുടെ സ്കോര്‍ ബോര്‍ഡ് നോക്കിയാല്‍ ഒരു കാര്യം മനസ്സിലാവും. 'സച്ചിനെ' പറ്റി മാത്രം മിണ്ടരുത്. ആസ്ത്രേലിയന്‍ പരിയടനത്തില്‍ കഴിഞ്ഞ രണ്ടു ടെസ്റ്റ്, ബാറ്റിംഗ് ആവറേജില്‍ സച്ചിനാണ് ഇന്ത്യന്‍ ടീമില്‍ ഏറ്റവും മുമ്പില്‍(57). അതിനു മുമ്പുള്ള ടെസ്റ്റുകളിലും സ്ഥിതി അങ്ങനെയൊക്കെ തന്നെ. ഉള്ളതില്‍ ചെറുപ്പക്കാരന്‍ കൊഹലി ബാറ്റ് ചെയ്യാന്‍ പഠിച്ചു വരുന്നതെ ഉള്ളൂ... കഷ്ടം! ( അവസാന ടെസ്റ്റ് സ്കോര്‍സ് : 11 ,0 , 23 , 9....). പുരോഗതി ഉണ്ടു രണ്ടാം വട്ടം, പൂജ്യന്‍ അല്ല. പയ്യന്‍ അല്ലെ, പോട്ടെ എന്ന് വെക്കാം. പക്ഷെ കളി കണ്ടു കൂവുന്ന കാണികളെ വിരല്‍ പൊക്കികാണിക്കുന്നതൊക്കെ വളരെ മോശം ആണ്. പിന്നെ വേറൊരു ചെറുപ്പക്കാരന്‍ ഗംഭീര്‍ (വയസു 30), ആര്‍ക്കാനോ വേണ്ടി കളിക്കുന്ന പോലെ ഉണ്ടു. അടുത്ത് കല്യാണം കഴിഞ്ഞതിന്‍റെ ക്ഷീണമാവും. പാവം. ആരെങ്കിലും അല്പം ഗ്ലുക്കോസ് കൊടുക്കണം ഉടനെ തന്നെ.
പത്രങ്ങളില്‍ സച്ചിനെ പറ്റി പുതിയ വാര്‍ത്ത കണ്ടു. സെഞ്ച്വറി ഒന്നും അല്ല. ഡല്‍ഹിയിലെ ഒരു നാറിയ വഴിക്കു (Chandni Chawk) സച്ചിന്റെ പേരിടാന്‍ പ്ലാന്‍! നല്ല കാര്യം ഇനി സച്ചിന്‍ സെഞ്ചുറി അടിച്ചു, മാന്‍ ഓഫ് ദി മാച്ച് ആയി എന്നൊക്കെ പത്രങ്ങളില്‍ വരുന്നതില്‍ കൂടുതല്‍, ഡല്‍ഹിയില്‍ സച്ചിന്‍ സ്ട്രീറ്റില്‍ പട്ടാപ്പകല്‍ മാനഭംഗം, കൊള്ള, കൊല എന്നൊക്കെ തലക്കെട്ട് വരും, അപ്പൊ പിന്നെ സച്ചിന്‍റെ ന്യൂസ് കാണാനുള്ള നമ്മുടെ ആര്‍ത്തിയും അങ്ങ് തീരും. അങ്ങേര്‍ക്കു വയസ്സ് കാലത്ത് മാനഹാനിക്കു ഒരുപാതിയും ആവും. ഭാരതരത്നം കിട്ടാഞ്ഞ സങ്കടത്തിനിടെ ഇങ്ങനെ ഒരു ചതി കൂടി വേണായിരുന്നോ ഈ പാവത്തിനോട്? ഹോ....
വാല്‍: chandni chawk-നു തല്‍കാലം സച്ചിന്‍റെ പേര് കൊടുക്കില്ല. കോര്‍പറേഷന്‍ തീരുമാനം ഡല്‍ഹി ഭരണകൂടം ഇടപെട്ടു തിരുത്തി... നല്ല കാര്യം. ഡല്‍ഹി ഭരണകൂടം അവിടെ തന്നെ ഉണ്ടല്ലേ? CWG ക്ക് ശേഷം ഇപ്പോഴാ ഒന്ന് ഉറക്കെ പറഞ്ഞു കേള്‍കുന്നത്...
Tweet