ഇങ്ങനെ നമ്മളെക്കുറിച്ച് തന്നെ എഴുതേണ്ടി വന്നതില്‍ എല്ലാ ഭൂലോക മലയാളികളും ക്ഷെമിക്കുമല്ലോ? പക്ഷെ എങ്ങനെ എഴുതാതിരിക്കും? കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഒരു പ്രധാന ഇംഗ്ലീഷ് ദിന പത്രത്തില്‍ വന്ന വ്യാജവാര്‍ത്ത മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചു. ബെര്‍ലിച്ചായന്‍ അതിനെതിരെ ബ്ലോഗ് എഴുതി ആഞ്ഞടിച്ചു. 500 തമിള്‍ സ്ത്രീകളെ കേരളത്തില്‍ കെട്ടിയിട്ടു പീഡിപ്പിച്ചു എന്നായിരുന്നു ആ വ്യാജവാര്‍ത്ത... അത് വായിച്ച തമിള്‍ മക്കളുടെ ചോര തിളച്ചതും, പിന്നെ അവരു തമിഴ്നാട്ടിലെ മലയാളികളുടെ നേരെ കാണിച്ച പരാക്രമങ്ങള്‍ ഒക്കെയും നാം കുറെ കണ്ടു. കുറെ സഹിച്ചു. ഇപ്പോഴും അതിന്‍റെ കെട്ടു വിട്ടിട്ടില്ല.
ഇപ്പോള്‍ പുതിയ ഒരു വാര്‍ത്ത, പക്ഷെ അത് വ്യാജമല്ല! പച്ചയായ യാഥാര്‍ത്ഥ്യം... ഇരിട്ടിയില്‍ ഒരു ബംഗാളി പെണ്‍കുട്ടിയെ നാലു പേര്‍ കെട്ടിയിട്ടു അതിക്രൂരമായി പീഡിപ്പിച്ചു, പൂര്‍ണ നഗ്നയാക്കി റോഡില്‍ ഉപേക്ഷിച്ചു. പെണ്‍കുട്ടിയുടെ കൂടെ ഉണ്ടാരുന്ന ആങ്ങളയും മറ്റൊരു ബന്ധുവിനെയും നാട്ടുകാര്‍ നല്ല പോലെ കൈകാര്യം (സദാചാര ബോധം ) ചെയ്തു. ഇവരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്ന സംശയമാണ് അവരെ നാട്ടുകാര്‍ മര്‍ദിക്കാന്‍ ഇടയാക്കിയത്. ഇതു ബംഗാളി പത്രങ്ങിളിലോ മറ്റോ വന്നാല്‍ തമിഴ് മക്കള്‍ മാത്രമല്ല ബംഗാളികളും കൂടി മലയാളികളെ ഉപരോധിക്കാന്‍ തുടങ്ങും. കല്‍കട്ടയിലെ മലയാളികള്‍ അവിടുന്ന് ജീവനും കൊണ്ട് ഓടേണ്ടി വരും. പിന്നെ രാജ്യം മുഴുവന്‍ നമ്മുക്കെതിരെ തിരിയും. ഉറപ്പ്....
സ്വബോധം ഉള്ള ഏതെങ്കിലും ഒരു മനുഷ്യ ജീവിക്ക് ഇങ്ങിനെ നീചമായി ചിന്തിക്കാന്‍ പോലും കഴിയുമോ? ഇവര്‍ എല്ലാവരും പൂര്‍ണ മദ്യലഹരിയില്‍ ആവാനേ സാദ്യത ഉള്ളൂ. പരിപൂര്‍ണ സാക്ഷരായ, പ്രബുദ്ധര്‍ എന്ന് അവകാശപ്പെടുന്ന നമ്മള്‍, നമ്മുടെ ഈ മാരകമായ മദ്യാസക്തിയെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ടതും, അല്പം ചര്‍ച്ച ചെയ്യേണ്ടതുമാണ്. ഓരോ ആഘോഷ ദിനങ്ങള്‍ കഴിയുമ്പോളും നമ്മുടെ മദ്യ ഉപഭോഗ സൂചിക സര്‍വ റെക്കോര്‍ഡ് കളും തകര്‍ത്തു മുന്നേറുകയാണ്. മദ്യം കേരളീയരുടെ ഒരു സാര്‍വദേശീയ പാനീയം എന്ന രീതിയില്‍ വളര്‍ന്നു... പലപ്പോളും കുപ്പികളും, ബാറുകളും, അതിനെ സൂചിപ്പിക്കുന്നതുമൊക്കെ ആണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിലെ ഷെയറുകളില്‍ ഏറ്റവും ചൂടപ്പം എന്നതും യാദാര്‍ത്ഥ്യം. വൈകിട്ടെന്താ പരിപാടി എന്ന പരസ്യം, കേരളത്തിലെ കൊച്ചമ്മകളെയും കൂടി മദ്യ ഉപഭോഗത്തിലെ കണ്ണികള്‍ ആക്കി എന്ന് നമ്മള്‍ കരുതണം. അല്ലെങ്കില്‍ നാള്‍ക് നാള്‍ ഉപഭോഗം എങ്ങിനെ ഇത്ര കണ്ടു കൂടും?
എല്ലാ മതങ്ങളും, മദ്യം സമൂഹത്തിന്‍റെ ഒരു മാരക വിപത്താണ് എന്ന് പറയുമ്പോഴും, അവരില്‍ ചിലര്‍ മദ്യം തീരെ ഒഴിവാക്കണം എന്ന് പറയുന്നില്ല. പക്ഷെ മദ്യം ഇപ്പോള്‍ കേരളീയരെ ആകെ കീഴടിക്കിയിരിക്കുന്നു, ജനങ്ങളെ മൊത്തമായി നിയന്ത്രിക്കുന്നു എന്നതാണ് സത്യം. ഇപ്പോള്‍ കേരള സമൂഹത്തെ കാര്‍ന്നു തിന്നുന്ന ഏറ്റവും മാരകമായ വിപത്ത് ഇത് തന്നെയാണ്. മദ്യം, മയക്കു മരുന്ന് എന്നിവയുടെ അമിത ഉപഭോഗത്തിന് എതിരെ അല്പം പ്രചാരണം നമ്മളാല്‍ കഴിയുന്ന രീതിയില്‍ നമ്മുക്കും നടത്താം അല്ലെ?! എന്‍റെ എളിയ ബുദ്ധിയിലെ അഞ്ചു ചിന്ന കല്പനകള്‍ താഴെ...
1) മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഫോട്ടോയോ, പോസ്റ്റുകളോ, തമാശകളോ കഴിവതും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ കൊടുക്കാതിരിക്കുക.
2) ഇത്തരം ഫോട്ടോയോ, പോസ്റ്റുകളോ, തമാശകളോ ലൈക് ചെയ്യാതിരിക്കുക.
4) മദ്യം ഉപേക്ഷിക്കാന്‍ വയ്യെങ്കില്‍, ഉപയോഗം അല്പാല്പം കുറയ്ക്കുക. മറ്റുള്ളവരുടെ മുമ്പില്‍ മദ്യം കഴിച്ചതിന്‍റെ അളവിനെ പറ്റി വീമ്പു വിടുന്നത്, വ്യത്യസ്ത വെള്ളമടി കൂട്ടുകെട്ടുകള്‍ എന്നിവ പരിപൂര്‍ണമായി ഉപേക്ഷിക്കുക.
5) മദ്യത്തിനെതിരെ എന്‍റെ എളിയ പ്രയത്നം ഷെയര്‍ ചെയ്യുക. ലൈകും ചെയ്യാം.
വൈകിട്ടെന്താ പരിപാടി? ജസ്റ്റ് ഈറ്റ്, റസ്റ്റ് ആന്‍ഡ് സ്ലീപ് പീസ്‌ഫുളി!
Tweet