
കല്‍കട്ടയിലെ ഒരു ചെറിയ ആശുപത്രിയില്‍ പുലര്‍ച്ച ഉണ്ടായ തീപ്പിടുത്തത്തില്‍ 73 മരിക്കുകയും, വളരെ അധികം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരിക്കുന്നു. ആശുപത്രി ഉടമസ്ഥര്‍ ഒളിവിലാണ്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണത്രേ അപകട കാരണം. അത് ശരി ആണോ അല്ലെയോ എന്നത് അന്വേഷിക്കേണ്ട വിഷയമാണ്. എങ്കിലും നമ്മുടെ രാജ്യത്തെ ആതുരാലയങ്ങളുടെ ശോധനീയവസ്ഥ നമ്മള്‍ അറിഞ്ഞിരിക്കണം. കൊച്ചിയിലെ പല ബഹുനില ആശുപത്രികളിലും ഫയര്‍ എസ്കേപ് നടകള്‍ ഇല്ല. ഉണ്ടെങ്കില്‍ തന്നെ പല നിലകളിലും പൂര്‍ണമായി അടച്ചു ലോക്ക് ചെയ്തു വെക്കും. ചിലയിടങ്ങളില്‍ പല വഴികളും ഡോക്ടര്‍മാര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ ഉള്ളതാണ്. കോറിഡോര്‍, നടകള്‍, വാതിലുകള്‍ എന്നിവ പലപ്പോളും ഉപയോഗിക്കുന്നവരെ കുഴപ്പത്തില്‍ ആക്കുന്നവയും ആണ്.
ആശുപത്രി കെട്ടിടങ്ങള്‍ ഉണ്ടാക്കിയതിനു ശേഷം പല വഴികളും സെക്യൂരിറ്റി കാരണം പറഞ്ഞു പൂര്‍ണമായി അടച്ചു തന്നെയിടുന്നു. രാത്രിയില്‍ തങ്ങുന്നവര്‍ക്ക് തല പുറത്തിടാനുള്ള അവകാശം പോലും പലയിടങ്ങളിലും ഇല്ല. ഇത്തരത്തില്‍ ഉള്ള നമ്മുടെ ആശുപത്രികളില്‍, കല്‍കട്ടയിലെ പോലെ അപകടങ്ങള്‍ ഉണ്ടായാല്‍ എത്ര ജീവിതങ്ങള്‍ പൊലിയും എന്നതിന് കണക്ക് എടുക്കല്‍ അല്പം ബുദ്ധിമുട്ട് തന്നെ. അപകടങ്ങള്‍ ഉണ്ടാവുന്നതിനു മുമ്പേ, അതിനെ തടയുവാനുള്ള മുന്‍കരുതല്‍ എടുക്കുന്നതില്‍, നമ്മള്‍ പണ്ടേ പുറകില്‍ ആണല്ലോ. പുതു ജീവന്‍ നല്‍കേണ്ട ആതുരാലയങ്ങള്‍ ഇങ്ങിനെ കൊലആലയങ്ങള്‍ ആവുന്നതാണ് ഏറ്റവും ഖേദകരം.
നമ്മുടെ ആശുപത്രികള്‍ എല്ലാം തന്നെ മതമേലധികാരികളുടെ കൈവശമാണ് എന്നതാണ് ആശുപത്രി സംസ്കാരം ഇത്രമേല്‍ അധപ്പധിക്കാനുള്ള കാരണം. അവര്‍ക്ക് നേരെ ഒരു ചെറു വിരല്‍ ചൂണ്ടാന്‍ പോലും ആര്‍ക്കും ഒരു അവകാശവും ഇല്ല. അതുകൊണ്ട് തന്നെയാണ് നമ്മുടെ നേഴ്സ് സമൂഹം ഇന്നും വളരെ തുച്ചമായ പ്രതിഫലം പറ്റി നമ്മുടെ സാക്ഷര കേരളത്തില്‍ അടിമപ്പണി എടുക്കേണ്ടി വരുന്നത്. ആശുപത്രിയുടെ സുരക്ഷാ കാര്യങ്ങളില്‍ മേലധികാരികളില്‍ നിന്നും പല വിട്ടുവീഴ്ചകളും ഉണ്ടാകുന്നതും ഈ കാരണത്താല്‍ തന്നെ ആണ്. ചെറിയ വിട്ടുവീഴ്ചകള്‍ പിന്നീട് വലിയ ദുരന്തങ്ങള്‍ക്ക് വഴി തെളിക്കും എന്നതാണ് യാഥാര്‍ത്ഥ്യം. ഇതൊക്കെ ആയാലും രോഗികളില്‍ നിന്നും പിഴിയുന്നത് വന്‍ തുകകള്‍. അതിനു ഒരു പിശുക്കോ, ദാഷ്യന്യമോ ഇല്ല.
ഒരു ദുരന്തം ഉണ്ടാകുന്ന വരെ ആരും ഇതൊന്നും അത്ര ഗ്വൌരവത്തില്‍ എടുക്കാനേ സാധ്യത ഇല്ല. ഒന്ന് മാത്രം നമ്മുക്ക് ചെയ്യാന്‍ സാധിക്കും. ഒന്നും സംഭവിക്കാതിരിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാം. പിന്നെ ആശുപത്രികളില്‍ കിടക്കേണ്ടി വന്നാല്‍ രെക്ഷപെടാനുള്ള വഴികള്‍ നേരത്തെ നോക്കി കണ്ടു വെക്കുക.
എന്തെങ്കിലും സംഭവിച്ചാല്‍ കിടക്കയും എടുത്തു ഓടുക. അത്ര മാത്രം.