30 ഡിസംബർ 2011

ന്യൂസ്‌ മേകേര്‍സ് (2011) - ഇതല്ലേ സത്യം!

കേരളത്തിലെ മനോരമ ന്യൂസ്‌ മേകേര്‍സ് (2011)    പുതിയ വാര്‍ത്ത കൊണ്ടു കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ഒരു വര്ഷം ശ്രദ്ധിക്കപ്പെട്ട അല്ലെങ്കില്‍ നിരന്തരം ചര്‍ച്ച ചെയ്യപ്പെട്ട വ്യക്തിയാണ് അതതു വര്‍ഷത്തെ ന്യൂസ്‌ മേകെര്‍. കുപ്രസിദ്ധിയിലൂടെ ഇടം തേടിയവരാണ്  അതില്‍         ഏറെപ്പേരും എന്നത് നഗ്നയാദാര്‍ത്ഥ്യം. ഇതില്‍ നിന്നും എങ്ങനെയുള്ള വാര്‍ത്തകള്‍ കേരളത്തിലെ ജനങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു എന്ന് കൃത്യമായി മനസ്സിലാക്കാം. 1 ) ബാലകൃഷ്ണ പിള്ള : ഒന്‍പതു തവണ കേരള നിയമ സഭയെ പ്രതിനിധീകരിച്ചും, ഒരു തവണ എം പി-യായും, നാല് തവണ സംസ്ഥാന മന്ത്രിയായും തന്‍റെ രാഷ്ട്രീയ പാടവം തെളിയിച്ച ബാലകൃഷണ പിള്ളയെ 2011 ഫെബ്രുവരി 10-നു അഴിമതി കേസില്‍,...

26 ഡിസംബർ 2011

മലയാളിത്തരങ്ങള്‍

     ഇങ്ങനെ നമ്മളെക്കുറിച്ച് തന്നെ എഴുതേണ്ടി വന്നതില്‍ എല്ലാ ഭൂലോക മലയാളികളും ക്ഷെമിക്കുമല്ലോ? പക്ഷെ എങ്ങനെ എഴുതാതിരിക്കും? കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഒരു പ്രധാന ഇംഗ്ലീഷ് ദിന പത്രത്തില്‍ വന്ന വ്യാജവാര്‍ത്ത‍ മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചു. ബെര്‍ലിച്ചായന്‍ അതിനെതിരെ  ബ്ലോഗ്‌  എഴുതി ആഞ്ഞടിച്ചു. 500 തമിള്‍ സ്ത്രീകളെ കേരളത്തില്‍ കെട്ടിയിട്ടു പീഡിപ്പിച്ചു എന്നായിരുന്നു ആ വ്യാജവാര്‍ത്ത...  അത് വായിച്ച തമിള്‍ മക്കളുടെ ചോര തിളച്ചതും, പിന്നെ അവരു തമിഴ്നാട്ടിലെ മലയാളികളുടെ നേരെ കാണിച്ച പരാക്രമങ്ങള്‍ ഒക്കെയും നാം കുറെ കണ്ടു. കുറെ സഹിച്ചു.  ഇപ്പോഴും അതിന്‍റെ കെട്ടു വിട്ടിട്ടില്ല.  ഇപ്പോള്‍ പുതിയ ഒരു വാര്‍ത്ത‍, പക്ഷെ    അത് വ്യാജമല്ല! പച്ചയായ യാഥാര്‍ത്ഥ്യം......

20 ഡിസംബർ 2011

ചെമ്പ്ര പീക്ക്: ഒരു വയനാടന്‍ കൊടുമുടി താണ്ടിയ വഴികള്‍...

2008 ഡിസംബര്‍ 6, ലക്‌ഷ്യം: ചെമ്പ്ര പീക്ക്, വയനാട്  ചെമ്പ്ര പീക്ക്  അന്ന് ശനിയാഴ്ച, സമയം രാവിലെ 7.30, വീട്ടില്‍ നിന്നും ഒരു കട്ടന്‍ ചായയും കുടിച്ചു ഞാന്‍ തിരക്ക് കൂട്ടി. വയനാടന്‍ ചുരം താണ്ടി മേപ്പാടി വരെ എത്താന്‍ എന്‍റെ മാരുതി-800 അത്ര കണ്ടു സുരക്ഷിതമായിരുന്നില്ല. എങ്കിലും പോവണം. ഓഫീസിലെ കൂട്ടുകാര്‍ 9.30 ക്ക്, മേപ്പാടിയില്‍ ചെമ്പ്ര കൊടുമുടിയുടെ താഴ്വരയില്‍ എത്താം  എന്ന് ഉറപ്പു തന്നിട്ടുണ്ട്. വയനാടന്‍ കൊടുമുടി, ചെമ്പ്ര കീഴടുക്കുക. അതാണ്‌ ലക്‌ഷ്യം .   കോഴിക്കോട്ടു നിന്നും താമരശ്ശേരി ചുരം വഴി, വൈത്തിരിയും കഴിഞ്ഞു, ചുണ്ടേല്‍ എത്തുമ്പോള്‍ വലത്തേക്ക് തരിഞ്ഞു പോകുന്നതാണ് മേപ്പാടി. ചുണ്ടേല്‍ എത്തിയപ്പോള്‍ സമയം ഒന്‍പതു മണി കഴിഞ്ഞിരുന്നു. ചുണ്ടേല്‍ സെന്‍റ് ജൂഡ് പള്ളി ഒരു തീര്‍ഥാടന കേന്ദ്രം...

19 ഡിസംബർ 2011

അറബിയും, ഒട്ടകവും, പി മാധവന്‍ നായരും... പിന്നെ കൊറേ മരുഭൂമി കഥകളും

കൃഷ്ണനും രാധയ്ക്കും ശേഷം കുറച്ചു വലിയ ഇടവേള കഴിഞ്ഞാണ് ഒരു സൂപ്പര്‍സ്റ്റാര്‍ പടം കേരളത്തില്‍ റിലീസ് ആയത്. ഓരോ മോഹന്‍ ലാല്‍ പടം കണ്ടു ഇറങ്ങുമ്പോഴും ഒരു പ്രതിജ്ഞ എടുക്കാറുണ്ട്. ഇനി മേലില്‍ മോഹന്‍ലാല്‍ പടം കാണില്ല. എന്ത് ചെയ്യാന്‍? ഒരു മോഹന്‍ ലാല്‍ ഫാന്‍ ആയി പോയില്ലേ! കൊച്ചിയിലെ ഒബേരോണ്‍ മാള്ളില്‍ അത്യാവശ്യം എല്ലാ സീറ്റും ഫുള്‍ ആയിരുന്നു. എങ്ങിനെയോ ഇടയില്‍ ഒരു സീറ്റ്‌ കിട്ടി . ടിക്കറ്റ്‌ എടുത്തു, ഓടി എത്തിയപ്പോള്‍ സിനിമ തുടങ്ങിയിരുന്നു. മോഹലാല്‍ ലാലും, ലക്ഷ്മി രായ്യും ഉള്ള ഒരു സീന്‍... അതില്‍  ലക്ഷ്മി, ഒരു ദിര്‍ഹം നോട്ട് എടുത്തു തന്‍റെ ഫോണ്‍ നമ്പര്‍ എഴുതി ഏതോ കടയില്‍ കൊടുക്കുന്നു. അപ്പോഴേ കാര്യം മനസ്സിലായി. ആകെ മൊത്തം കോപ്പി ആണ്... ഇതിന്‍റെ ഡയറക്ടര്‍ പ്രിയദര്‍ശന്, ആറേഴു വര്ഷം ഹിന്ദിയില്‍ പോയി...

15 ഡിസംബർ 2011

ചില ആശുപത്രി വിശേഷങ്ങള്‍

മനോരമ കട്ടിംഗ്    പ്രൈവറ്റ് ഹോസ്പിറ്റല്‍ നടത്തിപ്പുകാര്‍ അടിയന്തിരമായി  യോഗം ചേര്‍ന്ന് തീരുമാനിച്ചതില്‍ പുറത്തു പറയാന്‍ പറ്റുന്നത് മാത്രമാണ് പത്രങ്ങളില്‍ വന്നത് (മുകളില്‍). നമ്മുടെ നാടിന്‍റെ യഥാര്‍ത്ഥ അവസ്ഥയുടെ   ഉത്തമ ഉദാഹരണമാണിത്. ഇവിടെ, മാസം 1000 മുതല്‍ 4000 രൂപ വരെ കിട്ടുന്ന നേര്സുമാര്‍ക്ക് അസോസിയേഷന്‍, യുണിയന്‍, വിശ്രമം എന്നിവയൊന്നും പാടില്ല! കോടിക്കണക്കിനു രൂപ പൊതുജനത്തില്‍ നിന്നും പിടുങ്ങുന്ന (പിഴിയുന്ന) ആശുപത്രികള്‍ക്ക് എന്തും ആവാം. കഷ്ടം! നേര്സുമാര്‍ക്ക് മൂന്നു ഷിഫ്റ്റ്‌ നടപ്പാക്കും, സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച 2009 ലെ മിനിമം വേതനം കൊടുക്കാന്‍ പറ്റില്ല. 2000 ലെ വേണമെങ്കില്‍ കൊടുക്കാം. എന്തിനാ 2000 ലെ അക്കുന്നെ? 1947 ലെ കൊടുത്താല്‍ പോരായിരുന്നോ?  ഇത്ര മേല്‍...

14 ഡിസംബർ 2011

അണ്ണാ ഹസാരെയും കുറെ കൂതറപ്പിള്ളാരും...

മഹാത്മാവിനു ഒരു തുറന്ന കത്ത്, അങ്ങേയുടെ പേര് മുതലാക്കി ഒരു അണ്ണന്‍, ഇവിടെ ലോകപാല്‍ ബില്‍ കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന നാടകം കാണുന്നില്ലേ? ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്നത് പാര്‍ലിമെന്റ്, പിന്നെ അതിലെ മെമ്പര്‍മാര്‍, ഏറ്റവും താഴെ സാധാരണ ജനങ്ങള്‍ ഇതൊക്കെ അങ്ങേക്ക് കൂടി അറിയാവുന്നതല്ലേ? പിന്നാണോ എട്ടും പൊട്ടും തിരിയാത്ത, അണ്ണാ ഹസരെയും പിന്നെ  കുറെ സോഫ്റ്റ്‌വെയര്‍ മന്ദന്മാരും ഇറങ്ങിയിരിക്കുന്നു, പഠിപ്പിക്കാന്‍! നാല്‍പതു ശതമാനം നല്ല ഗുണ്ടകളാ, തല്ലി ഒതുക്കികളയും എല്ലാറ്റിനെയും. അങ്ങ് പിന്നെ വടിയും എടുത്തു വന്നേക്കരുത്. പ്ലീസ്‌! പാര്‍ലിമെന്റ് ഇന്നും ഇന്നലെയും ആണോ കാണാന്‍ തുടങ്ങിയത്? ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ അന്ന് മുതല്‍ അവിടെ ഇരിക്കാന്‍ തുടങ്ങിയതല്ലേ? പിന്നെയാണോ പഠിപ്പിക്കുന്നത്‌? ഇവിടുന്നു...

09 ഡിസംബർ 2011

ആതുരാലയങ്ങള്‍ അപായ മണി മുഴക്കുന്നു.

കല്‍കട്ടയിലെ ഒരു ചെറിയ ആശുപത്രിയില്‍ പുലര്‍ച്ച ഉണ്ടായ  തീപ്പിടുത്തത്തില്‍ 73 മരിക്കുകയും, വളരെ അധികം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരിക്കുന്നു. ആശുപത്രി ഉടമസ്ഥര്‍ ഒളിവിലാണ്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണത്രേ അപകട കാരണം. അത് ശരി ആണോ അല്ലെയോ എന്നത് അന്വേഷിക്കേണ്ട വിഷയമാണ്. എങ്കിലും നമ്മുടെ രാജ്യത്തെ ആതുരാലയങ്ങളുടെ ശോധനീയവസ്ഥ നമ്മള്‍ അറിഞ്ഞിരിക്കണം. കൊച്ചിയിലെ പല ബഹുനില ആശുപത്രികളിലും ഫയര്‍ എസ്കേപ് നടകള്‍ ഇല്ല. ഉണ്ടെങ്കില്‍ തന്നെ പല നിലകളിലും പൂര്‍ണമായി അടച്ചു ലോക്ക് ചെയ്തു വെക്കും. ചിലയിടങ്ങളില്‍ പല വഴികളും ഡോക്ടര്‍മാര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ ഉള്ളതാണ്. കോറിഡോര്‍, നടകള്‍, വാതിലുകള്‍ എന്നിവ പലപ്പോളും ഉപയോഗിക്കുന്നവരെ കുഴപ്പത്തില്‍ ആക്കുന്നവയും ആണ്. ആശുപത്രി കെട്ടിടങ്ങള്‍ ഉണ്ടാക്കിയതിനു ശേഷം പല വഴികളും സെക്യൂരിറ്റി...

05 ഡിസംബർ 2011

ഇടുക്കി ഡാമും, നമ്മുടെ ഫ്രീ വൈദ്യുതിയും

എ ജി ഹൈ കോടതിയില്‍ പറഞ്ഞതില്‍ തെറ്റൊന്നും ഇല്ലപോലും. പറയുന്നത് നമ്മുടെ മുഖ്യമന്ത്രി ആണ്. എ ജി എന്താണ് പറഞ്ഞത്? മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ വെള്ളം ഇടുക്കി ഡാം തടഞ്ഞു നിര്‍ത്തിക്കോളും, അത്ര തന്നെ. പക്ഷെ ഇടുക്കി ഡാമിലെ വെള്ളം നമ്മള്‍ കുറക്കണം. അല്ലെങ്കിലും ഈ വെള്ളം കൊണ്ട് ഉണ്ടാക്കുന്ന വൈദ്യുതി വെറും നഷ്ടമാണല്ലോ. ഇതുകൊണ്ട് നാടിനോ, സര്‍കാരിണോ, ഞങ്ങള്‍ക്കോ എന്ത് ഗുണം. അത് ഫ്രീ അല്ലെ. അപ്പൊ പിന്നെ അത് താഴേക്കു വെറുതെ ഒഴുക്കി കളയുക. എന്നിട്ട് നമ്മുക്ക് ഡീസല്‍, എല്‍ പി ജി, ആണവ വൈദ്യുതി നിലയങ്ങള്‍ ഉണ്ടാക്കാം. അപ്പൊ നാട്ടുകാരുടെ അടുത്ത് നിന്നും നല്ലപോലെ കാശ് പിരിക്കാം. പിന്നില്ലാതെ കാശില്ലാതെ വല്ലതും നടക്കുമോ? ഒരു ഇലെഷന്‍ നടത്താന്‍ എത്ര കാശു ചിലവുണ്ട്. ഇതൊക്കെ വോട്ടു ചെയ്യുന്ന സാധാരണ ജനങ്ങള്‍ക്ക്‌ അറിയാമോ? പി ബി പറഞ്ഞത് കേള്‍ക്കാതെ,...

03 ഡിസംബർ 2011

അരാഷ്ട്രീയ വാദം-എന്ന രാഷ്ട്രീയ ചിന്ത.

A signal where accidents are common!         അരാഷ്ട്രീയ വാദികളെ ഒക്കെ അടിച്ചു തുടപോട്ടിക്കാന്‍ ആളില്ലപോലും. എന്ത് ചെയ്യാന്‍ ഇപ്പോള്‍ അടി വീഴുന്നത് രാഷ്ട്രീയക്കാരക്കാന്. ലോകത്താകമാനം പലവിധത്തില്‍ അധികാരകേന്ദ്രങ്ങളില്‍ എത്തിയവര്‍ക്കെല്ലാം അതില്‍ നിന്നും ഇറങ്ങി സാദാരണ മനുഷ്യനായി ജീവിക്കാന്‍ മടി ആണ്. ഇത് കമ്മ്യൂണിസത്തില്‍ ആയാലും, സോഷ്യലിസത്തില്‍ ആയാലും, അല്ല മതമേധാവിത്തത്തില്‍ ആയാലും ഒന്ന് തന്നെ. അധികാരത്തിന്റെ മണം അത്ര മത്തു പിടിപ്പിക്കുന്നതാണോ?    നമ്മുടെ ഇടയില്‍ തന്നെ താന്‍ വോട്ടു ചെയ്തു വിജയിപ്പിച്ച നേതാക്കള്‍, എന്ത് പച്ചതെണ്ടിതരം കാണിച്ചാലും കീ ജയ് വിളിക്കുന്ന രാഷ്ട്രീയത്തോട്, എങ്ങിനെ നമ്മുക്ക് യോജിക്കാന്‍ കഴിയും. നമ്മുടെ ഒക്കെ അഭിമാനം പണയം വെച്ച് വേണമെങ്കില്‍ വിളിക്കാം. ഒരു...

Page 1 of 712345Next

നല്ലെഴുതുകള്‍