
കഷ്ടം... കലികാലം...
ഇങ്ങനെ ഒരു ഫലം സാക്ഷാല്‍ മുഖ്യമന്ത്രി പോലും കരുതിയിട്ടുണ്ടാവില്ല. ചെന്നിത്തലയും, മുരളിയും!
ഒരു വിധത്തില്‍ പറഞ്ഞാല്‍ വല്ലാത്ത ചെയ്തായി പോയി. പിറവം ഇലക്ഷന്‍ പ്രചാരണം തുടങ്ങിയതില്‍ പിന്നെ ഒന്നിനും രണ്ടിനും പോലും നില്‍കാതെ അഹോരാത്രം പ്രയത്നിച്ച ചിലര്‍ക്ക് മനസ്സില്‍ ലഡ്ഡു പൊട്ടിയപ്പോള്‍ മറ്റു ചിലരുടെ നെഞ്ചിനുള്ളില്‍ മാലപടക്കവും പൊട്ടി.
"യു പി തിരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പറ്റിയ തോല്‍വി കേരള ജനത മറന്നു. എല്ലാ ജാതിമത വിഭാഗങ്ങളും ഉമ്മന്‍ ചാണ്ടിക്ക് വോട്ട് ചെയ്തു." പിണറായി വിജയന്‍റെയും സാക്ഷാല്‍ വി എസ് സഖാവിന്‍റെയും കണ്ഠം ഇടറി.
തിരെഞ്ഞെടുപ്പില്‍ സഹായിച്ചവരെയും വോട്ട് ചെയ്തവരെയും യു ഡി എഫ് സംരക്ഷിക്കും എന്ന് ഉറപ്പാണ്. എന്നാല്‍ യു ഡി എഫ് വിജയത്തിന് വിലങ്ങു തടിയായി ഇടയ്ക്കിടെ തന്ത്രം പയറ്റിയ...