കേരളത്തിലെ പല സ്വകാര്യ ആശുപത്രികളിലും മാസങ്ങളോളമായി നടന്നു വന്ന നേഴ്സുമാരുടെ സമരം ഇപ്പോള്‍ മാത്രമാണ് ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടത്. സ്വകാര്യ ആശുപത്രികളുടെ സ്വാര്‍ത്ഥത ഒന്ന് മാത്രമാണ് നേഴ്സുമാര്‍ സമര രംഗത്തേക്ക് വരാന്‍ ഇടയാക്കിയെതെന്നു നമ്മുടെ ഹൈകോടതി പോലും അഭിപ്രായപ്പെട്ടത് നമ്മുടെ മന്ത്രി കേട്ടില്ല. നേഴ്സുമാരുടെ സമരത്തില്‍ ഒരാശുപത്രിയിലെ രോഗിക്കും യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല എന്നത് യാഥാര്‍ത്ഥ്യം ആണെന്നിരിക്കെ ആരോഗ്യ മന്ത്രി നേഴ്സുമാര്‍ക്ക് എതിരെ പറഞ്ഞ വാക്കുകള്‍ ഒരുപക്ഷെ പക്വത ഇല്ലായ്മയുടെതാണ്.
ഇതുവരെ പല ആശുപത്രികളിലും നടന്ന അപ്രതീക്ഷിത സമരങ്ങള്‍ ആശുപത്രികളുടെ നടത്തിപ്പിനും, രോഗികള്‍ക്കും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നായിരുന്നു ആ വാചകം. മൂന്നു നേരത്തെ ഭക്ഷണത്തിന് പോലും തികയാത്ത തരത്തില്‍ ശമ്പളം കൊടുത്തു, സേവനം എന്ന പേരില്‍ 12 മുതല്‍...