
ഇന്ത്യാവിഷനു എതിരെ?
മലയാള മനോരമ പത്രത്തിലെ ഒരു വികൃതികളിയുടെ പരസ്യം കണ്ടപ്പോള്‍ ചിരിക്കാനല്ല തോന്നിയത്. കാസനോവയെ കണ്ടുപിടിക്കാമോ? പടത്തില്‍ അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍-ഉം കളിയോടൊപ്പം നമ്മുടെ കൂടെ കൂടുന്നത്രേ! അപ്പൊ പണി കിട്ടി എന്നര്‍ത്ഥം. മലയാള സിനിമയിലെ ഇതിഹാസം എന്ന് വീമ്പു പറഞ്ഞു ദിവസം ആയിരം ഷോകളുമായി ജനങ്ങളുടെ പോക്കറ്റടിക്കാന്‍ ഇറങ്ങിയ ഒരു പടം, ഇറങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എവിടെ എന്ന് കണ്ടു പിടിക്കാന്‍ പത്രത്തില്‍ പരസ്യം കൊടുക്കേണ്ട ഗതിയായി....കൊച്ചിയില്‍ മൂന്നു തിയേറ്റര്‍-ഇല്‍ ഇറങ്ങിയ ഈ സിനിമ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഒന്നില്‍ ഒതുങ്ങി. ഒരാഴ്ച കഴിഞ്ഞാല്‍ ശരിക്കും കണ്ടു പിടിക്കേണ്ടി തന്നെ വരും...
സാധാരണ മലയാളം സിനിമ, പ്രത്യേഗിച്ച് സൂപ്പര്‍സ്റ്റാര്‍ പടങ്ങള്‍ ഇറങ്ങി ഒന്ന് രണ്ടു ആഴ്ച കഴിഞ്ഞു കാണുന്നതാണ്...