പണ്ടിവിടെ വിദേശികള്‍ വന്നത് നാട്ടില്‍ കച്ചവടം നടത്തുവാനായിരുന്നു. കച്ചവടം എന്നാല്‍ ഇവിടുത്തെ ജനങ്ങളെ അഭിവൃതിപ്പെടുതുവാനാണെന്ന് പാവം രാജാക്കന്‍മാര്‍ കരുതി. അവര്‍ക്ക് കച്ചവടം ചെയ്യാന്‍ അവകാശം കൊടുത്തു. വിദേശികള്‍ക്ക് അവരുടെ ഇഷ്ടത്തിന് കച്ചവടം നടത്താന്‍ ഇവിടെ ഭരണവും വേണമെന്ന് പിന്നീടവര്‍ക്ക് മനസ്സിലായി. അവര്‍ പതുക്കെ പതുക്കെ ഇവിടുത്തെ രാജാക്കന്‍മാരെ തോല്‍പ്പിച്ചും കുതികാല്‍ വെട്ടിയും പിടിച്ചെടുത്തു ഇഷ്ടം പോലെ അവര്‍ ഭരണം നടത്തി. ഈ ദുര്‍ഭരണത്തെ നാടുകടത്താന്‍ നമ്മുക്ക് 100 വരഷം അഹിംസ സ്വീകരിച്ചു, സ്വാതന്ത്ര്യ പോരാട്ടം നടത്തേണ്ടിവന്നു എന്നത് ചരിത്രം. ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു എന്നതാണ് ഇപ്പോളത്തെ നമ്മുടെ ദുര്‍ഗതി. ഇന്ത്യയിലെ സാദാരണ പട്ടിണി പാവങ്ങള്‍ക്ക് വിദേശ കുത്തകള്‍ വേണോ ഇനി ചോറ് തരാന്‍. തന്നാല്‍ തന്നെ അവരുടെ കീശയില്‍ നിന്നും പണം എടുത്തു തരുമെന്ന് എത്ര പേര്‍ കരുതുന്നു?...