15 നവംബർ 2013

കേരളത്തിലെ (പരിസ്ഥിതി) ലോലന്മാർ...

Add caption
കസ്തൂരിരംഗൻ ഗൂഗിൾ മാപ്പിൽ കണ്ടു എന്ന് പറയുന്നതു യഥാർത്ഥ കാട് തന്നെ ആണോ എന്ന് എനിക്ക് നല്ല സംശയം ഉണ്ട്. കസ്തൂരിരംഗൻ പരിസ്ഥിതി ലോലം എന്ന് ചൂടിക്കാണിച്ച  ഉള്ള പഞ്ചായത്തുകൾ എല്ലാം ജനസാന്ദ്രത കൂടുതലുള്ള ഗ്രാമങ്ങളും, പരിസ്ഥിതി ലോലം എന്ന്പറയാത്ത ചില ഗ്രാമങ്ങൾ വനം നിറഞ്ഞതും ആണെന്ന് അരിയാഹാരം കഴിക്കുന്ന ജനങ്ങൾക്കറിയാം. കാരണം ജനസാന്ദ്രത കൂടുതലുള്ള സ്ഥലങ്ങളിൽ കർഷകൻ കൃഷി സ്ഥലത്ത് കൂടുതൽ മരങ്ങൾ വെച്ച് പിടിപ്പിക്കുന്നു. അല്ലാതെ എല്ലാം വെട്ടി നശിപ്പിച്ചു തരിശു ഇടാറില്ല.

വിമാനത്തിൽ കേരളത്തിൽ എത്തുന്ന ഏതൊരു ഇതര സംസ്ഥാനക്കാരനും   കേരളം മൊത്തം വനം ആണെന്ന തോന്നുകയുള്ളൂ. (അത് കേരളത്തിൽ വിമാനയാത്ര ചെയ്തവര്ക്കറിയാം.) അതുതന്നെയാണ് ഗൂഗിൾ മാപ്പിലൂടെ കാണുന്നതും.  ഓരോ പ്രദേശങ്ങളിലും പോയി വ്യക്തമായ ഒരു സർവ്വേ എടുത്തിരുന്നു എങ്കിൽ കേരളത്തിലെ വനം നശിപ്പിക്കുന്നത് കർഷകൻ ആണോ അതോ മറ്റു ചിലരോ എന്ന് വ്യക്തമാകുമായിരുന്നു. കേരളത്തിലെ മൂന്നിൽ ഒന്നു ഭൂമിയും പരിസ്ഥിതി ലോലം എന്ന് പറഞ്ഞു അടുക്കള തോട്ടം പോലും വെച്ചുപിടിപ്പിക്കാൻ ആവാതെ എല്ലാത്തിനും വേണ്ടി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന നമ്മുടെ അവസ്ഥ 
വളരെ ദയനീയമായിരിക്കും.

എന്നാൽ സർക്കാർ വനഭൂമിയിൽ റബ്ബർ, കശുമാവ്, തേയില  കൃഷികൾ  ആരംഭിച്ചപ്പോൾ, അത് തോട്ടം മേഖല എന്ന് മുദ്ര കുത്തി, പല കുത്തക കമ്പനികളുടെ സ്വകാര്യ പാട്ടഭൂമി ആയി പിന്നീട് മാറ്റിയത് നമ്മൾ കണ്ടിട്ടുണ്ട്. അത്തരം കുത്തക പാട്ടഭൂമി പാട്ടക്കാലാവധി കഴിഞ്ഞിട്ടും തിരികെ പിടിച്ചു വനവൽക്കരണം നടത്തുന്നതിനെതിരെ ഇവിടുത്തെ കോടതികൾ പോലും വെല്ലുവിളി ഉയർത്തുന്നുണ്ട്. തോട്ടങ്ങളിൽ എന്റോസൾഫാൻ പോലുള്ള  മാരക വിഷം ഉപയോഗിച്ചതു കൊണ്ട് കഷ്ടപ്പെടുന്ന വലിയ ഒരു ജനതെയും നമ്മൾ മറന്നു പോകരുത്.

കാലാ കാലങ്ങളായി ഭരണത്തിലിരുന്ന ചില സർക്കാറുകൾ തന്ത്രപൂർവ്വം  എല്ലാവരെയും ചിരിച്ചു മയക്കി വോട്ട് തേടി ജയിച്ചു, പിന്നെ ജനദ്രോഹ നടപടികളുമായി മുമ്പോട്ട്‌ പോകുന്നത് നമ്മൾ കാണണം. ഇഷ്ടം പോലെ പാട്ടഭൂമി കേസുകളിൽ കോടതിയിൽ തോറ്റു കൊടുക്കും. പേടിപ്പിച്ചു വോട്ടു തേടാൻ വേണ്ടി ആരുമറിയാതെ കസ്തൂരിരംഗൻ, ഗാട്ഗിൽ എന്നൊക്കെ പറഞ്ഞു പരിസ്ഥിതി വാദികളെ ഇറക്കും. ഇതിൽനിന്ന് ഒക്കെ  രക്ഷ നേടാൻ ജനങ്ങളെ അറിയുന്ന ജനങ്ങൾക്ക്‌ വേണ്ടി മാത്രം പ്രവര്ത്തിക്കുന്ന ആം ആദ്മി പാർട്ടി പോലുള്ള ജനാധിപത്യ പാർടികളിൽ നമ്മൾ അണി ചേരാൻ സമയമായി എന്നാണു എനിക്ക് തോന്നുന്നത്.











22 മാർച്ച് 2012

ഉത്തരത്തില്‍ ഉള്ളത് കിട്ടിയതുമില്ല... കക്ഷത്തിലുള്ളത്...


കഷ്ടം... കലികാലം...
ഇങ്ങനെ ഒരു ഫലം സാക്ഷാല്‍ മുഖ്യമന്ത്രി പോലും കരുതിയിട്ടുണ്ടാവില്ല. ചെന്നിത്തലയും, മുരളിയും!
ഒരു വിധത്തില്‍ പറഞ്ഞാല്‍ വല്ലാത്ത ചെയ്തായി പോയി. പിറവം ഇലക്ഷന്‍ പ്രചാരണം തുടങ്ങിയതില്‍ പിന്നെ ഒന്നിനും രണ്ടിനും പോലും നില്‍കാതെ അഹോരാത്രം പ്രയത്നിച്ച ചിലര്‍ക്ക് മനസ്സില്‍ ലഡ്ഡു പൊട്ടിയപ്പോള്‍ മറ്റു ചിലരുടെ നെഞ്ചിനുള്ളില്‍ മാലപടക്കവും പൊട്ടി. 


"യു പി തിരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക് പറ്റിയ തോല്‍വി കേരള ജനത മറന്നു. എല്ലാ ജാതിമത വിഭാഗങ്ങളും ഉമ്മന്‍ ചാണ്ടിക്ക് വോട്ട് ചെയ്തു." പിണറായി വിജയന്‍റെയും സാക്ഷാല്‍ വി എസ് സഖാവിന്‍റെയും കണ്ഠം ഇടറി.


തിരെഞ്ഞെടുപ്പില്‍ സഹായിച്ചവരെയും വോട്ട് ചെയ്തവരെയും യു ഡി എഫ് സംരക്ഷിക്കും എന്ന് ഉറപ്പാണ്. എന്നാല്‍ യു ഡി എഫ് വിജയത്തിന് വിലങ്ങു തടിയായി ഇടയ്ക്കിടെ തന്ത്രം പയറ്റിയ ചില സാധാരണക്കാരായ ജനങ്ങളുണ്ട്‌. നേഴ്സുമാര്‍, മുല്ലപ്പെരിയാര്‍ സമിതി അംഗങ്ങള്‍, ഫേസ് ബുക്ക്‌ പ്രതിനിധികള്‍, പിന്നെ അണ്ണാ ഹസാരെ അംഗങ്ങള്‍, ചില തീവ്രവാദികള്‍, മാധ്യമം ദിനപത്രം, നികേഷ് റിപ്പോര്‍ട്ടര്‍, ഇന്ത്യാവിഷന്‍, യകോബായ സഭ! എന്നിവരൊക്കെയാണ് അക്കൂട്ടര്‍. ഇവരുടെ ഒക്കെ ചോര നീരാക്കി കുടിച്ചു ആവും ഈ തിരെഞ്ഞെടുപ്പ് വിജയം അച്ചായന്‍ ആഘോഷിക്കുവാന്‍ പോകുന്നെതെന്ന് ചുരുക്കം.


വെള്ളാപ്പിള്ളി സാറ് പറഞ്ഞ പോലെ അഹങ്കാരം കാണിക്കാതെ മുന്നോട്ടു പോയാല്‍ കോണ്‍ഗ്രസിന്‌ നെയ്യാറ്റിന്‍കരയും ജയിച്ചു മൂന്നു സീറ്റ് ഭൂരിപക്ഷത്തില്‍ കേരളം ഭരിക്കാം. കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടി കേരളത്തിന്‍റെ അനിഷേധ്യ നേതാവായി മാറികഴിഞ്ഞിരിക്കുന്നു. അതിനു മലയാള മനോരമ എന്ന പത്രത്തിന് തന്നെ സമ്മാനം കൊടുക്കണം. ഉമ്മന്‍ ചാണ്ടി എന്ന ജനപക്ഷ നേതാവിന്‍റെ വ്യക്തിപ്രഭാവം ജനസമ്പര്‍ക പരിപാടികളിലൂടെ പൊതുജന സമക്ഷത്തു ഉയര്‍ത്തി കാണിച്ചതില്‍ മനോരമ പത്രം വലിയ പങ്കു വഹിച്ചു.


ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി എന്നാല്‍ ബഹുഭൂരിപക്ഷം കേരളീയനും രാപകലോളം പൊതുജന സേവനം നടത്തുന്ന ഒരു നല്ല രാഷ്ട്രീയ നേതാവാണ്‌. ഒരു സെല്‍വരാജ് രാജി വെച്ചകൊണ്ടോ അല്ലെങ്കില്‍ പി സി പണം കൊടുത്തു എന്ന് ആരോപിച്ച കൊണ്ടോ അഴിഞ്ഞു പോകുന്ന ഒരു മുഖംമൂടി അല്ല അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം എന്ന് പിറവം തിരെഞ്ഞെടുപ്പ് കഴിഞ്ഞതോടെ നമ്മള്‍ കണ്ടു. അത്തരം ഒരു പ്രതിച്ഛായ ഉണ്ടാക്കാന്‍ കേരളത്തിലെ പത്രങ്ങള്‍ക്കു വിശേഷിച്ചു മനോരമക്ക് കഴിഞ്ഞു.


പക്ഷെ മനോരമ, മാതൃഭൂമി പത്രങ്ങള്‍ കേരളത്തില്‍ പകുതിയോടടുത്തു വരുന്ന കമ്മ്യൂണിസ്റ്റ്‌ അനുഭാവികളും, മറ്റു രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങളും  ഒന്നായി ഉപേക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് വാസ്തവം. ഇപ്പോള്‍ നടക്കുന്ന എജെന്റ്റ്‌ പണിമുടക്കും ഇടതു അനുഭാവക്കാര്‍ നടത്തുന്നതാണ്. അത് ഉമ്മന്‍ ചാണ്ടി എന്ന നേതാവിനെ വെറുതെ ഉയര്‍ത്തി കാണിക്കാന്‍ ശ്രമിച്ചത് കൊണ്ടല്ല. മറിച്ച് മറ്റുള്ളവര്‍ക്കെതിരെ   നടത്തുന്ന നുണ പ്രചാരണങ്ങള്‍ കണ്ടു മനസ്സ് മടുത്തിട്ടാണ്. മലയാള മനോരമ വെറും ഒരു പാര്‍ട്ടി പത്രമായി അധപതിക്കുന്ന കാഴ്ച കണ്ടു മനം മടുത്ത കൊണ്ടാണ് ഒരു വിഭാഗം ജനം പത്രം വായന ഉപേക്ഷിച്ചു തുടങ്ങിയത് എന്ന് അവര്‍ക്കും മനസ്സിലായി കാണുമെന്നു കരുതുന്നു. 






നല്ലെഴുതുകള്‍